ബൗളറോട് തർക്കിച്ച് കൃണാൽ പാണ്ട്യ : പ്രശ്‌നത്തിൽ ഇടപെട്ട് അമ്പയർമാർ – കാണാം അരങ്ങേറ്റത്തിലെ കൃണാൽ പാണ്ട്യയുടെ വാക്‌പോര്

ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിന മത്സരത്തിൽ ബാറ്റ് കൊണ്ട് ഇന്ത്യൻ ടീമിന് കരുത്തേകിയത് അരങ്ങേറ്റ ഏകദിനം കളിച്ച കൃണാൽ പാണ്ട്യയുടെ അർദ്ധ സെഞ്ച്വറി പ്രകടനമാണ് .26 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ക്രുനാല്‍ ഏകദിന അരങ്ങേറ്റത്തിലെ അതിവേഗ അര്‍ധസെഞ്ചുറിയുടെ റെക്കോര്‍ഡിട്ടാണ് മടങ്ങിയത് .

നേരത്തെ വിജയ് ഹസാരെ ട്രോഫിയില്‍ അഞ്ച് ഇന്നിംഗ്സില്‍ നിന്ന് രണ്ട് സെഞ്ചുറിയും രണ്ട് അര്‍ധസെഞ്ചുറിയും അടക്കം 388 റണ്‍സടിച്ച താരത്തെ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ്  ടീമിലെ ആൾറൗണ്ട് മികവ് കൂടി പരിഗണിച്ചാണ് സെലക്ടർമാർ സ്‌ക്വാഡിൽ ഇടം നൽകിയത് .വമ്പനടിക്ക് പേരുകേട്ട അനിയന്‍ ഹാർദിക്  പാണ്ഡ്യ നിരാശപ്പെടുത്തി മടങ്ങിയപ്പോഴാണ് അരങ്ങേറ്റ മത്സരത്തിലെ അതിവേഗ അര്‍ധസെഞ്ചുറിയുടെ റെക്കോര്‍ഡ് സ്വന്തപേരിലാക്കി  കൃണാൽ ഇന്ത്യയെ വമ്പൻ സ്‌കോറിൽ എത്തിച്ചത്.  ബൗളിങ്ങിൽ 10 ഓവർ എറിഞ്ഞ താരം 59 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി .

എന്നാൽ മത്സരത്തിനിടയിൽ താരം ഇംഗ്ലണ്ട് പേസർ ടോം കരണുമായി വാക്പോരിൽ ഏർപ്പെട്ടത് ക്രിക്കറ്റ് ലോകത്ത് ഏറെ ചർച്ചയായി .പൊതുവെ അഗ്ഗ്രസ്സീവ് ക്രിക്കറ്റർ എന്ന് പേരുകേട്ട താരം 49 ആം ഓവർ എറിഞ്ഞ  ടോം കരണിന്റെ അഞ്ചാം പന്തിൽ ബൗണ്ടറിയിലേക്ക് പന്ത് പായിച്ചെങ്കിലും സിംഗിൾ മാത്രമേ നേടുവാൻ കഴിഞ്ഞുള്ളു .നോൺ – സ്ട്രൈക്കെർ എൻഡിൽ എത്തിയ കൃണാൽ പാണ്ഡ്യായോട് പേസ് ബൗളർ എന്തോ  പറഞ്ഞതാണ്  തർക്കത്തിന് തുടക്കം കുറിച്ചത് .ടോം കരണ്  മറുപടി പറയുവാൻ കൃണാൽ പാണ്ട്യയും ശ്രമിച്ചതോടെ ഇരു താരങ്ങൾക്കുമിടയിൽ വാക്‌പോര്  ശക്തമായി .ഇതിനിടയിൽ ഇടപെട്ട അമ്പയർ നിതിൻ മേനോൻ ഇരു താരങ്ങളെയും  ഉടനടി അനുനയിപ്പിച്ചു . സംഭവത്തിൽ വൈകാതെ വന്ന  വിക്കറ്റ് കീപ്പർ ജോസ് ബട്ട്ലറും കൃണാൽ പാണ്ഡ്യയോട്  ഏറെ കയർത്ത് സംസാരിക്കുന്നത്  കാണാമായിരുന്നു .

ടോം കരൺ : കൃണാൽ പാണ്ട്യ വാക്പോരിന്റെ വീഡിയോ  കാണാം :