ഏകദിന അരങ്ങേറ്റം അവിസ്മരണീയമാക്കി കൃണാൽ പാണ്ട്യ : പിതാവിന്റെ ഓർമ്മയിൽ കണ്ണീരണിഞ്ഞ് പാണ്ട്യ ബ്രദേഴ്‌സ് -വീഡിയോ കാണാം

കഴിഞ്ഞ കുറച്ച് നാളുകളായി ആഭ്യന്തര ക്രിക്കറ്റിലെ മിന്നും ആൾറൗണ്ട്  പ്രകടനമാണ് ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ്  സ്‌ക്വാഡിൽ  ക്രുനാല്‍ പാണ്ഡ്യയെ എത്തിച്ചത്. ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ തന്നെ താരത്തിന് പ്ലെയിങ് ഇലവനിൽ അവസരവും ലഭിച്ചു .നേരത്തെ ക്രുനാലിനെ ഇന്ത്യൻ ടീമിൽ എടുത്തപ്പോൾ  കടുത്ത  വിമർശനം ഉന്നയിച്ചവർക്കുള്ള മറുപടിയായിരുന്നു   അരങ്ങേറ്റ മത്സരത്തിലെ താരത്തിന്റെ ബാറ്റിംഗ് .

ഹാർദിക് പാണ്ട്യ പുറത്തായതോടെ ഏഴാം നമ്പറിൽ 41 ആം ഓവറിലാണ് കൃണാൽ ബാറ്റിങിനിറങ്ങിയത് .മികച്ച ഷോട്ടുകളോടെ തുടക്കം മുതലേ ആക്രമിച്ചു കളിച്ച കൃണാൽ പാണ്ട്യ രാഹുലിനൊപ്പം സെഞ്ച്വറി കൂട്ടുകെട്ട് ഉയർത്തി .26 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ക്രുനാല്‍ പുറത്താവാതെ 31 പന്തിൽ 7 ഫോറും 2 സിക്സും അടക്കം 58 റൺസ് അടിച്ചെടുത്തു . കരിയറിലെ ആദ്യ അന്താരാഷ്ട്ര  ഏകദിന മത്സരത്തിൽ ഒട്ടേറെ റെക്കോർഡുകളും കൃണാൽ പാണ്ട്യ സ്വന്തം പേരിൽ കുറിച്ചു .ഏകദിന അരങ്ങേറ്റത്തിലെ  ഒരു താരത്തിന്റെ അതിവേഗ  അര്‍ധസെഞ്ചുറിയുടെ റെക്കോര്‍ഡിട്ടാണ് കൃണാൽ ആദ്യ ഏകദിനം അവിസ്മരണീയമാക്കിയത്  .

വിജയ് ഹസാരെ ട്രോഫിയില്‍ അഞ്ച് ഇന്നിംഗ്സില്‍ നിന്ന് രണ്ട് സെഞ്ചുറിയും രണ്ട് അര്‍ധസെഞ്ചുറിയും അടക്കം 388 റണ്‍സടിച്ച് ക്രുനാല്‍ തിളങ്ങിയിരുന്നു .കഴിഞ്ഞ  ഐപിൽ സീസണിലടക്കം കൃണാൽ പാണ്ട്യ മുംബൈ ഇന്ത്യൻസ് വേണ്ടിയും മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത് . മുൻപ് ഇന്ത്യക്കായി മുമ്പ് 18 ടി20 മത്സരങ്ങളില്‍ കളിച്ചിട്ടുള്ള കൃണാൽ  പാണ്ട്യ ഇന്ന് ഏകദിന ക്യാപ് സമ്മാനിച്ചതിന് പിന്നാലെ ഏറെ  വികാരാധീനനായി കണ്ണീരണിഞ്ഞിരുന്നു.
അനിയൻ  ഹാർദിക് പാണ്ട്യ താരത്തിനെ സമാധാനിപ്പിക്കുന്ന വീഡിയോയും സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചാവിഷയമായിരുന്നു .

വീഡിയോ കാണാം :