കോഹ്ലി ഇക്കാര്യത്തിൽ ധോണിയെ മാതൃകയാക്കണം -രൂക്ഷ വിമർശനവുമായി സഞ്ജയ് മഞ്ജരേക്കർ

images 2021 03 24T080335.291

പൂനെയിൽ നടക്കുന്ന ഇന്ത്യ : ഇംഗ്ലണ്ട് ഏകദിന പരമ്പര ആവേശത്തോടെയാണ് പുരോഗമിക്കുന്നത് .ആദ്യ ഏകദിനം 66 റൺസിന്‌  ജയിച്ച ഇന്ത്യ പരമ്പരയിൽ 1-0 മുൻപിലാണ് .നേരത്തെ ടി:20 പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു .ടി:20 പരമ്പരയിൽ മോശം ബാറ്റിംഗ്  പ്രകടനം കാഴ്ചവെച്ച കെ .എൽ .രാഹുൽ ആദ്യ ഏകദിനത്തിൽ ഫിഫ്റ്റി അടിച്ച് തന്റെ ക്ലാസ്സ്‌ ബാറ്റിംഗ്  വീണ്ടെടുത്തിട്ടുണ്ട് .

എന്നാൽ വിമർശനങ്ങളെ നേരിടുന്ന കാര്യത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി  മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയെ കണ്ടു പഠിക്കണമെന്ന് അഭിപ്രായപ്പെടുകയാണ്  മുൻ ഇന്ത്യൻ താരവും പ്രമുഖ കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ . വിമർശനങ്ങളെ എപ്പോഴും  കൈകാര്യം ചെയ്യുമ്പോൾ നായകൻ  വിരാട് കോഹ്ലി മഹേന്ദ്ര സിംഗ് ധോണിയെ പോലെ പക്വതയും ശാന്തതയും നിലനിർത്തുവാൻ  ശ്രമിക്കണം എന്നും  മഞ്ജരേക്കർ  തുറന്ന് പറയുന്നു .കഴിഞ്ഞ 
ദിവസം ഇന്ത്യ- ഇംഗ്ലണ്ട് ഏകദിന പരമ്പരക്ക് മുന്നോടിയായി നടത്തിയ പത്രസമ്മേളനത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി ഇന്ത്യൻ താരം കെ.എൽ രാഹുലിനെതിരായ വിമർശനങ്ങൾ അസംബദ്ധം എന്നാണ് വിശേഷിപ്പിച്ചത് .
താരത്തിന്റെ ബാറ്റിങ്ങിനെ കുറിച്ച് ടീം മാനേജ്മെന്റിന് യാതൊരു ആശങ്കകളും ഇല്ലെന്ന് പറഞ്ഞ കോഹ്ലി ചില ചോദ്യങ്ങളോട് രൂക്ഷമായാണ് പ്രതികരിച്ചത് .

See also  ഹർദിക് ഇന്ത്യയുടെ വൈറ്റ് ബോൾ നായകൻ. ബുമ്ര ടെസ്റ്റ്‌ നായകൻ. ടീമിന്റെ ഭാവി പ്രവചിച്ച് മുൻ താരം.

കോഹ്ലിയുടെ ഈ വാക്കുകളെ തുടർന്നാണ് തന്റെ അഭിപ്രായവുമായി മഞ്ജരേക്കർ രംഗത്ത് എത്തിയത് . എപ്പോഴും  ഇന്ത്യൻ ടീമിന്റെ പ്രകടനത്തെ പൊതുസമൂഹം വിലയിരുത്തുമെന്നും അവർ എപ്പോഴും  പ്രതികരിക്കുമെന്നും ഇന്ത്യൻ ടീം നന്നായി കളിക്കുമ്പോൾ പൊതുസമൂഹം പ്രശംസിക്കുമെന്നും പ്രകടനം മികച്ചത് ആവാതിരിക്കുമ്പോൾ വിമർശങ്ങൾ ഉയരുന്നത് ഏതൊരു കാലത്തും  സ്വാഭാവികമാണെന്നും മഞ്ജരേക്കർ പറയുന്നു . ഈ ഒരു  യാഥാർത്ഥ്യത്തെ ശാന്തതയോടും പക്വതയോടും അംഗീകരിക്കാൻ മുൻ ഇന്ത്യൻ ക്യാപ്റ്റൻ ധോണിയെ പോലെ വിരാട് കോഹ്ലിയും  തയ്യാറാവണമെന്ന്  പറഞ്ഞ  മഞ്ജരേക്കർ ഏകദിന പരമ്പര ഇന്ത്യൻ ടീം നേടുമെന്നും പ്രവചിച്ചു.

Scroll to Top