വീണ്ടും സച്ചിന്റെ റെക്കോർഡിനൊപ്പമെത്തി കോഹ്ലി : അപൂർവ്വ റെക്കോർഡ് നേട്ടം ഇംഗ്ലണ്ട് എതിരായ ടി:20 പരമ്പരക്കൊപ്പം

കരിയറിൽ വിമർശനങ്ങൾക്ക് ബാറ്റ് കൊണ്ട് മറുപടി നൽകുന്ന താരമാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി .
നേരത്തെ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്ക് മുമ്പ് മോശം ബാറ്റിംഗ്  പ്രകടനങ്ങളുടെ പേരിൽ ഏറെ
വിമര്‍ശനങ്ങള്‍ നേരിടുകയായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍. ആദ്യ ടി:20യിൽ  പൂജ്യത്തിന് പുറത്താവുകയും ചെയ്ത താരം   പരമ്പരയിലെ അവസാന മത്സരത്തിലും അർദ്ധ സെഞ്ച്വറി നേടി പരമ്പരയുടെ  താരമായി മാറി .വിലപ്പെട്ട മൂന്ന് ഫിഫ്റ്റികൾ ഉൾപ്പെടെ താരം 231 റൺസാണ് നേടിയത് .പരമ്പരയിലെ മിന്നും ബാറ്റിംഗ് പ്രകടനം താരത്തിന് മാൻ ഓഫ് ദി സീരീസ് പുരസ്‌ക്കാരവും സമ്മാനിച്ചു .

പരമ്പരയിലെ താരമായതോടെ മറ്റൊരു അപൂർവ്വ നേട്ടവും കോഹ്ലി സ്വന്തമാക്കി.
കോലിയുടെ കരിയറില്‍ ഇത് 19ാം തവണയാണ് മാന്‍ ഓഫ് ദി സീരിസ് പുരസ്‌കാരം ലഭിക്കുന്നത്.അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ മാന്‍ ഓഫ് ദി സീരീസ് അവാര്‍ഡ് നേടിയവരില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മാത്രമാണ് കോലിക്ക് മുന്നിലുള്ളത്. 20 തവണയാണ് സച്ചിന്‍ പരമ്പരയിലെ താരമായത്. ഒരു തവണ കൂടി കോലി പരമ്പരയിലെ താരമായാല്‍ ഈ പട്ടികയിൽ ഇതിഹാസ താരം   സച്ചിനൊപ്പമെത്താൻ  കോഹ്ലിക്ക് സാധിക്കും .കരിയറിലെ ഇനിയും ഏറെ ദൂരം മുൻപോട്ട്  പോകുവാനുള്ള കോഹ്ലി അനായാസം ഈ റെക്കോർഡ് മറികടക്കുമെന്നാണ് ക്രിക്കറ്റ് ലോകം വിലയിരുത്തുന്നത് .

കരിയറിൽ ഏറ്റവും കൂടുതൽ മാൻ ഓഫ് ദി സീരീസ് നേടിയവരുടെ പട്ടികയിൽ  മൂന്നാം സ്ഥാനത്ത്  ദക്ഷിണാഫ്രിക്കന്‍ മുൻ ഇതിഹാസ താരമായ  ജാക്ക് കാലിസാണ് . 15 തവണയാണ് അദ്ദേഹം പരമ്പരയിലെ താരമായിട്ടുള്ളത്. ഫാസ്റ്റ് ബൗളിംഗ് ആൾറൗണ്ടറായ അദ്ദേഹം ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ആൾറൗണ്ടറാണ് .

അതേസമയം ടി:20 ക്രിക്കറ്റിലെ പലവിധ നേട്ടങ്ങളും തന്റെ പേരിലാക്കിയ കോഹ്ലി
ഇംഗ്ലണ്ട് പരമ്പരയിലേത് ഉള്‍പ്പെടെ ഏഴ് മാന്‍ ഓഫ് ദി സീരിസ് പുരസ്‌കാരമാണ് ഇതുവരെ ടി:20 കരിയറിൽ നേടിയത് .
ടി:20  ഫോർമാറ്റിൽ മാൻ ഓഫ് ദി സീരീസ് പട്ടികയിൽ രണ്ടാം  സ്ഥാനത്ത് പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമും മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് ഹഫീസുമാണ്. ഇരുവരും നാല് തവണ വീതമാണ് ഈ നേട്ടത്തിലെത്തിയത്.