അദ്ദേഹത്തിൽ ഞാൻ കണ്ടത് എന്നെ തന്നെ :മുൻ ഇന്ത്യൻ താരത്തെ വാനോളം പുകഴ്ത്തി ഇതിഹാസ ഫിനിഷർ ലാൻസ് ക്ലൂസ്നർ

Lance Klusener 1024x683 1

സൗത്താഫ്രിക്കൻ മുൻ ആൾറൗണ്ടർ ലാൻസ് ക്ലൂസ്നർ  എക്കാലത്തും ക്രിക്കറ്റ് പ്രേമികൾക്ക് ഏറെ പ്രശസ്തനായ വ്യക്തിയാണ് .ക്രിക്കറ്റിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഫിനിഷറെന്ന ഖ്യാതി താരത്തിന് സ്വന്തമാണ് .
ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങിയിട്ടുള്ള ലാൻസ് ക്ലൂസ്നർ  അന്താരാഷ്ട്ര മത്സരങ്ങളിലും തന്റെ ഫിനിഷിങ് മികവിൽ സൗത്താഫ്രിക്കൻ ടീമിന് അത്ഭുത  വിജയങ്ങൾ നേടികൊടുത്തിട്ടുണ്ട് .

നേരത്തെ ഇംഗ്ലണ്ടിൽ നടന്ന 1999 ക്രിക്കറ്റ് ലോകകപ്പിൽ താരം സൗത്താഫ്രിക്കൻ ടീമിന്റെ ബാറ്റിംഗ് കരുത്തായിരുന്നു .1999 ലെ ക്രിക്കറ്റ്  ലോകകപ്പിൽ ലാൻസ് ക്ലൂസ്നർ  തന്നെയായിരുന്നു ടൂർണമെന്റിന്റെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് .നിർഭാഗ്യവശാൽ സെമി ഫൈനലിൽ ഓസീസ് ടീമിനോട് സമനില വഴങ്ങിയ സൗത്താഫ്രിക്കൻ ടീം ലോകകപ്പ് ഫൈനൽ കാണാതെ പുറത്തായി .അഫ്ഘാനിസ്ഥാൻ ദേശീയ  ക്രിക്കറ്റ് ടീമിന്റെ ഹെഡ് കോച്ചായ 49 വയസ്സുകാരൻ താരമിപ്പോൾ തന്റെ കരിയറിലെ അനുഭവങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ് .

തന്റെ ബാറ്റിങ്ങിന് ഇന്ത്യൻ മുൻനായകൻ മഹേന്ദ്ര സിംഗ് ധോണിയുമായി ഒട്ടേറെ സാമ്യതകൾ ഉണ്ടെന്നാണ് മുൻ താരം വ്യക്തമാക്കുന്നത് . താരത്തിന്റെ വാക്കുകൾ ഇപ്രകാരമാണ് ” പലപ്പോഴും ഇന്ത്യൻ ഇതിഹാസ നായകൻ ധോണിയുടെ ബാറ്റിങ്ങിൽ ഞാൻ കണ്ടിരുന്നത് എന്നെ തന്നെയാണ് .
മത്സരങ്ങൾ അതിന്റെ അവസാനം വരെ എത്തിച്ച് ടീമിനെ ജയിപ്പിക്കുന്നതിൽ ധോണി മന്ത്രികനാണ് .വാലറ്റത്തിനൊപ്പം അദ്ധേഹത്തിന്റെ  മത്സരങ്ങൾ ഫിനിഷ് ചെയ്യുവാനുള്ള കഴിവ്  മികച്ചതാണ്.ആദ്യ പന്ത് മുതലേ ബൗളർമാരെ ആക്രമിച്ചു കളിക്കാനാണ് ധോണി ശ്രമിക്കുക .
ആക്രമണ ശൈലിയിൽ സ്കോറിങ് ഉയർത്തുവാനാണ് ധോണി എപ്പോഴും ശ്രമിക്കുക “താരം പറഞ്ഞുനിർത്തി .

See also  ഹർദിക് ഇന്ത്യയുടെ വൈറ്റ് ബോൾ നായകൻ. ബുമ്ര ടെസ്റ്റ്‌ നായകൻ. ടീമിന്റെ ഭാവി പ്രവചിച്ച് മുൻ താരം.
Scroll to Top