അവൻ ആദ്യ ഏകദിനം കളിക്കുമോ :ആശങ്ക പ്രകടിപ്പിച്ച്‌ ലക്ഷ്മൺ

ടെസ്റ്റ് ,ടി:20 പരമ്പരകൾ നേടിയതിന് പിന്നാലെ ഏകദിന പരമ്പരയിലും വിജയമാവർത്തിക്കാൻ കോഹ്ലിപട ഇന്നിറങ്ങും .പൂനെയിൽ ഇന്ന് ആരംഭിക്കുന്ന മൂന്ന് ഏകദിന മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും .ടി:20 പരമ്പരയിൽ ബാറ്റിങ്ങിലും ബൗളിങ്ങിലും കരുത്ത് കാണിച്ച ടീം ഇന്ത്യ ഏറെ ആത്മവിശ്വാസത്തിലാണ് .

എന്നാൽ ടി:20 പരമ്പരയിൽ സ്വപ്നതുല്യ അരങ്ങേറ്റം കുറിച്ച മിന്നും ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത സൂര്യകുമാർ യാദവ് ഏകദിന പരമ്പരയിലും ഇന്ത്യൻ പ്ലെയിങ് ഇലവനിൽ ഇടം നേടുമോ എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് പ്രേമികൾ .
പക്ഷേ സൂര്യകുമാർ യാദവിന്‌  ആദ്യ മത്സരത്തില്‍  ഇന്ത്യൻ ടീമിൽ അവസരം ലഭിക്കാനിടയില്ലെന്നാണ് മുൻ ഇന്ത്യൻ താരം   ലക്ഷ്മണ്‍ അഭിപ്രായപ്പെടുന്നത് .
“സൂര്യകുമാറിന് ആദ്യ മത്സരത്തില്‍ പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കുമോ എന്ന് എനിക്കുറപ്പില്ല. കാരണം ഇന്ത്യയുടെ ബാറ്റിംഗ് കരുത്ത് അത്ര വലുതാണ്  .ധവാൻ ,രാഹുൽ എന്നിവർ ടീമിനൊപ്പം ചേരുന്നതോടെ ഇന്ത്യൻ ടീം ശക്തമാണ് “ലക്ഷ്മണ്‍ സ്റ്റാര്‍ സ്പോര്‍ട്സിന്‍റെ ക്രിക്കറ്റ് കണക്ടില്‍ 
തന്റെ അഭിപ്രായം തുറന്നുപറഞ്ഞു .

“ടെസ്റ്റ് ആയാലും ടി20 ആയാലും ഏകദിനമായാലും സൂര്യകുമാറിന് ടീമില്‍ അവസരം കിട്ടാന്‍  ഏറെ ബുദ്ധിമുട്ടാണ്.
അത്രമേൽ  സ്ട്രോങ്ങ്‌ ബാറ്റിംഗ് നിരയാണ് ഇന്ത്യയുടേത് .ഓരോ കളിക്കാരനും ടീം ഇന്ത്യക്കായി മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത് .രാജ്യാന്തര ക്രിക്കറ്റില്‍ മികവ് തെളിയിച്ച അനേകം  താരങ്ങളുടെ സാന്നിധ്യം തന്നെയാണ് ഇന്ത്യൻ പ്ലെയിങ് ഇലവന്റെ സവിശേഷത . സൂര്യകുമാര്‍ മികച്ച ഫോമിലാണെന്നത് ശരിയാണ്. പക്ഷെ രാജ്യാന്തര ക്രിക്കറ്റില്‍ അവസരം ലഭിച്ചപ്പോൾ എല്ലാം  മികവും സ്ഥിരതയും തെളിയിച്ചവര്‍ക്കൊപ്പമാണ് ഞാന്‍. അതുകൊണ്ടുതന്നെ  ഇന്ന് നടക്കുന്ന ആദ്യ ഏകദിനത്തില്‍ എന്തായാലും സൂര്യകുമാറിന് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കാനിടയില്ല.എന്റെ അഭിപ്രായത്തിൽ  സൂര്യകുമാറിനെയോ ശ്രേയസിനെയോ ടീമിലേക്ക് സെലക്ട് ചെയ്യുവാൻ  വന്നാല്‍ താന്‍ ശ്രേയസിനെ തെരഞ്ഞെടുക്കുമെന്നും” ലക്ഷ്മണ്‍ പറഞ്ഞു.

അതേസമയം ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്കായി ശിഖര്‍ ധവാനും രോഹിത് ശര്‍മയും തന്നെയാകും ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക എന്നാണ് നായകൻ കോഹ്ലി ഇന്നലെ പ്രസ്‌ മീറ്റിൽ പറഞ്ഞത് .ടി:20 പരമ്പരയിൽ മോശം ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ച കെ .എൽ .രാഹുലിന്  ഇന്നത്തെ മത്സരത്തിലും അവസരം ലഭിക്കാനാണ് സാധ്യത .