Home Blog
ബുമ്രയ്ക്ക് മുമ്പിൽ ഡോൺ ബ്രാഡ്മാൻ പോലും വിറച്ചേനെ. പ്രശംസയുമായി ആദം ഗിൽക്രിസ്റ്റ്.
ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്രയെ അങ്ങേയറ്റം പ്രശംസിച്ച് മുൻ ഓസ്ട്രേലിയൻ താരം ആദം ഗിൽക്രിസ്റ്റ്. ഓസ്ട്രേലിയയുടെ ഇതിഹാസ ബാറ്റർമാരിൽ ഒരാളായ സർ ഡോൺ ബ്രാഡ്മാനെ പോലും വിറപ്പിക്കാൻ ശേഷിയുള്ള പേസറാണ് ബൂമ്ര എന്നാണ്...
ഇന്ത്യയെ തോൽപിച്ചത് ആ താരമാണ്. അവനിലെങ്കിൽ ഓസീസ് മുട്ടുകുത്തിയേനെ. അശ്വിൻ പറയുന്നു.
ഓസ്ട്രേലിയക്കെതിരായ ബോർഡർ- ഗവാസ്കർ ട്രോഫി പരമ്പരയിൽ ഇന്ത്യ പരാജയം നേരിടാനുള്ള പ്രധാന കാരണം ഓഫീസ് പേസ് ബോളറായ സ്കോട്ട് ബോളണ്ടാണ് എന്ന് മുൻ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. ഓസ്ട്രേലിയ ബോളണ്ടിനെ തങ്ങളുടെ...
കുടുംബത്തെയും കുക്കിനെയുമൊന്നും പര്യടനത്തിന് കൂടെ കൊണ്ട് പോവേണ്ട.. ഇന്ത്യൻ താരങ്ങൾക്കെതിരെ കർശന നടപടികൾ..
ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ കനത്ത പരാജയം നേരിട്ടതിന് പിന്നാലെ ഇന്ത്യൻ ടീമിന് വലിയ രീതിയിലുള്ള നിയന്ത്രണങ്ങളാണ് ബിസിസിഐ നിർദ്ദേശിച്ചിരിക്കുന്നത്. സ്ക്വാഡിൽ ഉൾപ്പെടുന്ന താരങ്ങളുടെ കുടുംബങ്ങൾക്കോ പേഴ്സണൽ സ്റ്റാഫുകൾക്കോ പര്യടന സമയത്ത് താരത്തിനൊപ്പം സാന്നിധ്യമാവാൻ സാധിക്കില്ല...
ഡ്രെസ്സിങ് റൂമിലെ ചർച്ചകൾ ലീക്ക് ചെയ്തു. സർഫറാസ് ഖാനെതിരെ ഗംഭീർ രംഗത്ത്.
ഇന്ത്യയെ സംബന്ധിച്ച് 2024-25ലെ ബോർഡർ- ഗവാസ്കർ ട്രോഫി ഒരുപാട് വിവാദങ്ങൾ നിറഞ്ഞതായിരുന്നു. ഇന്ത്യൻ ഡ്രെസ്സിങ് റൂമിലുള്ള പല സംഭാഷണങ്ങളും ലീക്കാവുകയും അത് പത്ര മാധ്യമങ്ങളിൽ എത്തുകയും ചെയ്തു. ഓസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ അഞ്ചാമത്തെയും അവസാനത്തേതുമായ...
“ഹെയർസ്റ്റൈൽ നന്നാക്കിയാൽ പോര, നന്നായി ബാറ്റും ചെയ്യണം”, ഇന്ത്യൻ യുവതാരത്തെ പറ്റി ഗിൽക്രിസ്റ്റ്.
2024 ബോർഡർ- ഗവാസ്കർ ട്രോഫിയിലെ മോശം ബാറ്റിംഗ് പ്രകടനത്തിന് ശേഷം ഇന്ത്യയുടെ യുവതാരം ശുഭമാൻ ഗില്ലിനെ വിമർശിച്ച് മുൻ ഓസ്ട്രേലിയൻ താരം ആദം ഗിൽക്രിസ്റ്റ്. പരമ്പരയിൽ ബാറ്റിംഗിൽ പൂർണ്ണമായും ഗിൽ പരാജയപ്പെട്ടിരുന്നു. അതുകൊണ്ടു...
ഇന്ത്യയ്ക്ക് 2024 ട്വന്റി20 ലോകകപ്പ് നേടിത്തന്ന ആ താരമെവിടെ? ഗംഭീറിനെതിരെ മുൻ ഇന്ത്യൻ താരം.
ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ട്വന്റി20 സ്ക്വാഡിനെ പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമാണ്. ഇതിന് ശേഷം ഇന്ത്യയുടെ സെലക്ഷൻ കമ്മിറ്റിയ്ക്കും ഹെഡ് കോച്ച് ഗൗതം ഗംഭീറിനുമേതിരെ രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ ആകാശ് ചോപ്ര.
ഇന്ത്യയുടെ ലോകകപ്പ് വിജയ...
ജയസ്വാളിനെ അടുത്ത ക്യാപ്റ്റനാക്കണമെന്ന് ഗംഭീർ. മറ്റൊരാളെ തിരഞ്ഞെടുത്ത് അഗാർക്കർ. സ്വരചേർച്ച.
ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ മോശം പ്രകടനം കാഴ്ചവച്ചതിന് പിന്നാലെ രോഹിത് ശർമയുടെ നായകസ്ഥാനത്തെ സംബന്ധിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ഇനിയും രോഹിത് ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയുടെ നായകനായി തുടരണമോ എന്ന ചോദ്യമാണ് ഉയർന്നിരിക്കുന്നത്. ഈ...
സഞ്ജു ഓപ്പണർ, തിലക് വർമ മൂന്നാം നമ്പറിൽ. ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ സാധ്യത പ്ലെയിങ് ഇലവൻ.
5 ട്വന്റി20 മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇന്ത്യ ഇംഗ്ലണ്ട് ടീമിനെതിരെ കളിക്കാൻ തയ്യാറാവുന്നത്. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ ജനുവരി 22നാണ് പരമ്പരയിലെ ആദ്യ മത്സരം നിശ്ചയിച്ചിരിക്കുന്നത്. അടുത്ത 4 മത്സരങ്ങൾ ചെന്നൈ, രാജ്കോട്ട്, പൂനെ,...
റിഷഭ് പന്തല്ല, ചാമ്പ്യൻസ് ട്രോഫിയിൽ സഞ്ജുവാണ് കളിക്കേണ്ടത്. ഹർഭജൻ സിംഗ് പറയുന്നു.
2025 ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിൽ ഇന്ത്യ റിഷഭ് പന്തിന് മുകളിൽ സഞ്ജു സാംസണെ തങ്ങളുടെ ടീമിലേക്ക് ഉൾപ്പെടുത്തണമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റർ ഹർഭജൻ സിംഗ്. വരും ദിവസങ്ങളിൽ ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫിയ്ക്കുള്ള സ്ക്വാഡ്...
കൂടുതൽ ആത്മവിശ്വാസം, ആക്രമണ ശൈലി. സഞ്ജു ഇന്ത്യയുടെ ഹീറോ. മുൻ താരത്തിന്റെ വിലയിരുത്തൽ.
ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയ്ക്ക് മുന്നോടിയായി മലയാളി താരം സഞ്ജു സാംസനെ അങ്ങേയറ്റം പുകഴ്ത്തി മുൻ ഇന്ത്യൻ ക്രിക്കറ്റർ സഞ്ജയ് മഞ്ജരേക്കർ. കഴിഞ്ഞ സമയങ്ങളിൽ സഞ്ജു പുറത്തെടുത്തിട്ടുള്ള ആക്രമണപരമായ ബാറ്റിംഗ് ശൈലിയെ പുകഴ്ത്തിയാണ് മഞ്ജരേക്കർ...
“യുവരാജ് സിംഗിനെ പോലെ അനായാസം സിക്സർ നേടാൻ സഞ്ജുവിന് കഴിയും”, സഞ്ജയ് ബംഗാർ
മലയാളി താരം സഞ്ജു സാംസണെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച സിക്സ് ഹിറ്ററായ യുവരാജുമായി താരതമ്യം ചെയ്ത് മുൻ ഇന്ത്യൻ ബാറ്റിംഗ് കോച്ച് സഞ്ജയ് ബംഗാർ. കഴിഞ്ഞ സമയങ്ങളിൽ ഇന്ത്യയുടെ ട്വന്റി20 ടീമിന്റെ ഓപ്പണറായി...
രോഹിതിന്റെ ടെസ്റ്റ് കരിയർ അവസാനിച്ചു. അതവൻ മനസിലാക്കണം. മുൻ ഓസീസ് താരം പറയുന്നു.
ടെസ്റ്റ് ക്രിക്കറ്റിൽ രോഹിത് ശർമയുടെ കാലം അവസാനിച്ചു എന്ന് ഓസ്ട്രേലിയയുടെ മുൻ സ്പിന്നർ ബ്രാഡ് ഹോഗ്. ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ബോർഡർ- ഗവാസ്കർ ട്രോഫിയിൽ വളരെ മോശം ബാറ്റിംഗ് പ്രകടനമായിരുന്നു രോഹിത് ശർമ കാഴ്ചവച്ചത്...
സച്ചിനെ മലർത്തിയടിച്ച് ഇംഗ്ലണ്ടിന്റെ ആ യുവതാരം. മുൻ ഓസീസ് താരത്തിന്റെ വിലയിരുത്തൽ.
ഇംഗ്ലീഷ് താരം ഹാരി ബ്രുക്ക് കഴിഞ്ഞ സമയങ്ങളിൽ വളരെ മികച്ച പ്രകടനമാണ് ടെസ്റ്റ് മത്സരങ്ങളിൽ കാഴ്ചവച്ചിട്ടുള്ളത്. ഇംഗ്ലണ്ടിനായി ഇതുവരെ 24 ടെസ്റ്റ് മത്സരങ്ങൾ കളിച്ച ബ്രുക്കിന്റെ ശരാശരി 68.48 റൺസാണ്. ഇംഗ്ലണ്ടിനായി പ്രധാനപ്പെട്ട...
ഷമി തിരിച്ചെത്തി. ഇംഗ്ലണ്ടിനെതിരെയുള്ള ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. സഞ്ചു തുടരും.
ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ സ്ക്വാഡിനെ സൂര്യകുമാര്‍ യാദവ് നയിക്കുമ്പോള്‍ അക്സര്‍ പട്ടേലാണ് വൈസ് ക്യാപ്റ്റന്‍. ജനുവരി 22 നാണ് ആദ്യ മത്സരം. പരിക്കില്‍...
യുവരാജിന്റെ കരിയർ അവസാനിക്കാൻ കാരണം കോഹ്ലി. റോബിൻ ഉത്തപ്പ
ഇന്ത്യൻ ടീമിൽ യുവരാജ് സിംഗിന്റെ കരിയർ അവസാനിപ്പിക്കാൻ പ്രധാന കാരണമായി മാറിയത് അന്നത്തെ ഇന്ത്യൻ നായകനായ വിരാട് കോഹ്ലിയാണ് എന്ന് വെളിപ്പെടുത്തി ഇന്ത്യൻ താരം റോബിൻ ഉത്തപ്പ. താൻ ക്യാപ്റ്റനായിരിക്കെ കോഹ്ലി ഇന്ത്യൻ...