ഈ മാസം 20ന് ആയിരുന്നു ഇന്ത്യൻ സൂപ്പർ ലീഗ് അവസാനിച്ചത്. കഴിഞ്ഞ ഏതാനും വർഷങ്ങളിൽ തലകുനിച്ച് മടങ്ങിയിരുന്ന മഞ്ഞപ്പട ഇത്തവണ തലയുയർത്തി തന്നെയാണ് സീസൺ അവസാനിപ്പിച്ചത്. സീസൺ അവസാനിച്ചതിന് പിന്നാലെ ട്രാൻസ്ഫറുകൾ നടത്താനുള്ള നീക്കങ്ങളിൽ ക്ലബ്ബുകൾ സജീവമായിരിക്കുകയാണ്.
ട്രാൻസ്ഫർ ജാലകം തുറക്കാൻ ഇനിയും സമയം ഉണ്ടെങ്കിലും അതിന് മുമ്പ് തന്നെ തങ്ങൾക്ക് വേണ്ട കളിക്കാരെ ലക്ഷ്യമിട്ടുക്കൊണ്ട് അതിനുവേണ്ട കാര്യങ്ങൾ ക്ലബ്ബുകൾ നീക്കി തുടങ്ങി.
സൂപ്പർ കപ്പ്, ഡ്യൂറൻഡ് കപ്പ് എന്നിവ ഉള്ളതുകൊണ്ട് എല്ലാ ക്ലബുകളും പുതിയ സൈനിങ്ങുകൾ നേരത്തെ പൂർത്തിയാക്കാൻ തന്നെയാണ് ഉദ്ദേശം.
ഇപ്പോഴിതാ ഐഎസ്എല്ലിലെ രണ്ട് സൂപ്പർ ക്ലബ്ബുകൾ ബ്ലാസ്റ്റേഴ്സിൻ്റെ മലയാളി താരങ്ങളായ സഹൽ അബ്ദുൽ സമദ്, കെ പി രാഹുൽ എന്നിവരെ നോട്ടമിട്ടിട്ടുണ്ട് എന്നാണ് സൂചന ലഭിച്ചിരിക്കുന്നത്. ഖേൽ നൗ ജേണലിസ്റ്റ് ആശിഷ് നേഗി തൻറെ യൂട്യൂബ് ചാനലിലൂടെ ആണ് ഈ സൂചന പുറത്തുവിട്ടത്. എന്നാൽ ഏതു ക്ലബ്ബുകളാണ് താരങ്ങൾക്ക് വേണ്ടി അന്വേഷണം നടത്തിയത് എന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല.
മുൻപ് എ ടി കെ മോഹൻ ബഗാൻ സഹലിനെ താല്പര്യം കാട്ടിയ സാഹചര്യത്തിൽ ഒരു ക്ലബ് ബഗാൻ തന്നെയായിരിക്കും എന്നാണ് ആരാധകർ പറയുന്നത്.
ഈ സീസണിൽ ആറ് ഗോളുകൾ ആയിരുന്നു സഹൽ നേടിയത്. പരിക്കിനെ തുടർന്ന് കെപി രാഹുലിന് ഒരുപാട് മത്സരങ്ങൾ കളിക്കാൻ സാധിച്ചില്ല. എന്നാൽ ലഭിച്ച അവസരങ്ങളിലെല്ലാം രാഹുൽ മിന്നുന്ന പ്രകടനം പുറത്തെടുത്തു. ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗോൾ നേടിയതും രാഹുൽ തന്നെയാണ്.
രാഹുലിനും സഹലിനും കരാർ ബാക്കിയുള്ള സാഹചര്യത്തിൽ ട്രാൻസ്ഫർന് സാധ്യത വളരെയധികം കുറവാണ്.