തന്നെ പുറത്താക്കിയത് ഒരു വാക്കു പോലും പറയാതെ; മറ്റൊരു ടീമിനു വേണ്ടി കളിക്കും എന്ന് ഒരിക്കലും കരുതിയിരുന്നില്ല. ആർസിബി വിട്ടതിനെക്കുറിച്ച് ചഹാൽ.

images 5 2

പതിനഞ്ചാമത് ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ സീസൺ ആവേശകരമായി തുടർന്നുകൊണ്ടിരിക്കുകയാണ്. മെഗാ ലേലത്തിന് ശേഷം നടക്കുന്ന ടൂർണമെന്‍റ് ആയതിനാൽ ഒരുപാട് മാറ്റങ്ങളാണ് ടീമുകളിൽ സംഭവിച്ചിരിക്കുന്നത്. മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിംഗ്സ്, ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് എന്നീ വമ്പന്മാർ എല്ലാം തോറ്റു കൊണ്ടാണ് സീസണിന് തുടക്കം കുറിച്ചത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ഡൽഹി ക്യാപിറ്റൽസ്, പഞ്ചാബ് കിങ്സ് എന്നിവർ വിജയിച്ചു തുടങ്ങി.

മിക്ക ടീമിൻ്റെയും വിശ്വസ്തരായ താരങ്ങൾ ഇപ്പോൾ വേറെ ടീമുകളിൽ ആണ്. പല ടീമുകളും കളിക്കാരെ തഴഞ്ഞപ്പോൾ പലരും ഇഷ്ടത്തോടെ ടീം മാറി. ടീമുകൾ തഴഞ്ഞതിൽ ഒരു പ്രധാന താരമാണ് ചഹാൽ.ചഹാലിൻ്റെ കൂടുമാറ്റം പല ആരാധകർക്കും വിശ്വസിക്കാനാവാത്തതായിരുന്നു. ആർ സി ബി യുടെ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമനായ താരത്തിനെ ഒഴിവാക്കിയത് എല്ലാവരെയും അത്ഭുതപ്പെടുത്തി. മെഗാ ലേലത്തിലൂടെ രാജസ്ഥാൻ ആയിരുന്നു താരത്തിനെ റാഞ്ചിയത്.

images 6 2


ഇപ്പോഴിതാ അതിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് താരം.
താരത്തിൻറെ വാക്കുകളിലൂടെ.. “ആർ സി ബി യുമായി വൈകാരികമായി അടുത്ത ബന്ധമുണ്ട്. മറ്റൊരു ടീമിനു വേണ്ടി കളിക്കേണ്ടിവരും എന്ന് ഒരിക്കലും കരുതിയിരുന്നില്ല. ആരാധകർ സമൂഹ മാധ്യമത്തിലൂടെ എന്തിനാണ് ആർസിബി വിട്ടതെന്ന് ഇപ്പോഴും ചോദിക്കുന്നുണ്ട്. അതിൻറെ സത്യാവസ്ഥ ഇതാണ്. ടീം ഡയറക്ടറായ മൈക്ക് ഹെസ്സൺ എന്നെ വിളിച്ചിട്ട് പറഞ്ഞു .

See also  എന്റെ കരിയറിലെ ഏറ്റവും മികച്ച സ്പെൽ. വിശാഖപട്ടണത്തെ സ്പെല്ലിനെ പറ്റി അശ്വിൻ.
images 7 3


‘യുസി പറയുന്നത് ശ്രദ്ധിക്കണം. ഇത്തവണ മൂന്നു താരങ്ങളെ നിലനിർത്താനാണ് ടീം പദ്ധതിയിടുന്നത്. വിരാട് കോലി, ഗ്ലെൻ മാക്സ്‌വെൽ, മുഹമ്മദ് സിറാജ് എന്നിവരാണവർ’. എന്നോട് നിലനിർത്തപ്പെടാൻ ആഗ്രഹമുണ്ടോ എന്നോ മറ്റൊരു കാര്യങ്ങളോ ചോദിച്ചില്ല. യാതൊരുവിധ ഓഫറുകളും നിലനിർത്തുന്നതും ആയി ബന്ധപ്പെട്ട് ആർ സി ബി യിൽ നിന്ന് ലഭിച്ചില്ല. എന്നാൽ ആർസിബി ആരാധകരോട് എന്നും ഞാൻ കടപ്പെട്ടിരിക്കും. എനിക്ക് അവരോട് എന്നും സ്നേഹമാണ്.”-ചഹാൽ പറഞ്ഞു.

images 7 4

114 മത്സരത്തിൽ നിന്ന് 139 വിക്കറ്റുകളാണ് അദ്ദേഹം നേടിയത്.7.59 എന്ന മികച്ച ഇക്കോണമിയും ചഹാലിൻ്റെ പേരിലുണ്ട്.6.50 കോടി രൂപക്ക് ആയിരുന്നു രാജസ്ഥാൻ ചഹാലിനെ സ്വന്തമാക്കിയത്.

Scroll to Top