തോറ്റിരുന്നെങ്കിൽ അത്‌ എന്നെ വിഷമിപ്പിച്ചേനെ ; ക്രുണാലിനു മുൻപിൽ പുറത്തായത്തിൽ പ്രതികരിച്ച് അനിയൻ

Hardik and krunal ipl scaled

ഇന്ത്യൻ പ്രീമിയർ ലീഗിൽ എല്ലാവരും തന്നെ വളരെ ആകാംക്ഷപൂർവ്വം കാത്തിരുന്ന ഒരു പോരാട്ടമാണ് ഇന്നലെ അരങ്ങേറിയത്. രണ്ട് പുതിയ ടീമുകളുടെ പോരാട്ടത്തിൽ അവസാന ഓവറിലാണ് ഹാർദ്ദിക്ക് പാണ്ട്യയും ടീമും ജയം പിടിച്ചെടുത്തത്. അവസാന ഓവർ വരെ നീണ്ടുനിന്ന മത്സരത്തിൽ യുവ താരങ്ങളുടെ ബാറ്റിങ് മികവിലാണ് അരങ്ങേറ്റ മത്സരത്തിൽ ഗുജറാത്ത് ടീം ജയം നേടിയത്.

മുഹമ്മദ്‌ ഷമിയുടെ ഡ്രീം ബൗളിംഗ് സ്പെല്ലിൽ ആരംഭിച്ച മത്സരത്തിൽ പാണ്ട്യ സഹോദരങ്ങളുടെ ആൾറൗണ്ട് മികവും കാണാനായി കഴിഞ്ഞു. ആയുഷ് ബദാനി, ദീപക് ഹൂഡ എന്നിവരുടെ ബാറ്റിങ് മികവിൽ 158 റൺസ്‌ ടോട്ടലിലേക്ക് എത്തി. മുൻനിര ബാറ്റർമാർ നിറം മങ്ങിയപ്പോൾ മധ്യനിരയിൽ ഡേവിഡ് മില്ലർ (21 പന്തിൽ 31)– രാഹുൽ തെവാത്തിയ (24 പന്തിൽ പുറത്താകാതെ 40) സഖ്യത്തിന്റെ തകർപ്പൻ ബാറ്റിങ്ങാണ് ഗുജറാത്തിനെ ജയത്തിലെത്തിച്ചത്. 7 പന്തിൽ 3 ഫോർ അടക്കം പുറത്താകാതെ 15 റണ്‍സെടുത്ത അഭിനവ് മനോഹറും ഗുജറാത്തിനായി തിളങ്ങി.

അതേസമയം മത്സര ശേഷം ജയത്തെ കുറിച്ച് സംസാരിച്ച നായകൻ ഹാർദ്ദിക്ക് പാണ്ട്യ ഈ ജയം ടീമിന് നൽകുന്ന ഊർജം വലുതാണെന്നും തുറന്ന് പറഞ്ഞു. തുടക്കത്തിൽ മുഹമ്മദ്‌ ഷമി നൽകിയ ബൗളിംഗ് സ്പെല്ലിനു കുറിച്ച് വളരെ വാചാലനായി സംസാരിച്ച ഹാർദ്ദിക്ക് പാണ്ട്യ യുവ താരം അഭിനവ് മനോഹർ ഭാവിയിൽ ഏറെ അറിയപെടുവാനായി പോകുന്ന യുവ താരം ആണെന്നും വിശദമാക്കി. “ഞങ്ങൾക്ക് ലഭിക്കേണ്ട മികച്ച തുടക്കമാണ് ഈ ജയത്തിൽ കൂടി ലഭിച്ചത്. എങ്കിലും ഈ ജയത്തിലും ഞങ്ങൾ ഒരുപാട് കാര്യങ്ങൾ പഠിച്ചു. ഷമി ഞങ്ങള്‍ക്ക് മികച്ച തുടക്കം സമ്മാനിച്ചു ‘ മത്സരശേഷം താരം വ്യക്തമാക്കി

Read Also -  ദുർഘട പിച്ചിൽ ബാറ്റിങ്ങിൽ പരാജയപെട്ട് സഞ്ജു. പക്ഷേ തകർപ്പൻ റെക്കോർഡ് പേരിൽ ചേർത്തു.
52209aca 3a9f 4663 b535 390066f48598

അതേസമയം മത്സരത്തിൽ ഹാർദ്ദിക്ക് പാണ്ട്യയുടെ വിക്കെറ്റ് വീഴ്ത്തിയത് ചേട്ടനായ കൃനാൾ പാണ്ട്യയാണ്. കൃനാൾ ബോളിൽ വമ്പൻ ഷോട്ടിന് ശ്രമിച്ചാണ് 33 റൺസുമായി ഹാർദ്ദിക്ക് പാണ്ട്യ പുറത്തായത്. മത്സരശേഷം ചേട്ടന്‍റെ ബോളിൽ പുറത്തായതിനെ കുറിച്ചുള്ള ചോദ്യത്തിനും നായകൻ മറുപടി നൽകി.’ എന്നെ അദ്ദേഹം പുറത്താക്കി എങ്കിലും മത്സരം ഞാൻ ജയിച്ചു. ഒരുവേള മത്സരം തോറ്റിരുന്നുവെങ്കിൽ ആ വിക്കെറ്റ് എന്നെ വളരെ അധികമായി വേദനിപ്പിച്ചേനെ ” ഞങ്ങളുടെ ഫാമിലി സന്തോഷത്തിലാണ് എന്നും ഹാര്‍ദ്ദിക്ക് പറഞ്ഞു. ഞാന്‍ ജയിക്കുകയും ചെയ്ത്. കൃണാലിനു വിക്കറ്റ് ലഭിക്കുകയും ചെയ്തു.

Scroll to Top