അദ്ദേഹം അസാമാന്യ പ്രതിഭയാണ്, റൊണാൾഡോയെ കുറിച്ച് എറിക് ടെൻ ഹാഗ്.

0
1

പുതിയ പരിശീലകൻ വരുന്നതോടെ അടുത്ത സീസണിൽ തങ്ങളുടെ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ടീമിൽ ഉണ്ടാകുമോ എന്ന് ആശങ്കയിലായിരുന്നു ഓരോ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരും. ഇപ്പോഴിതാ അവർക്ക് ആശ്വാസമേകുന്ന വാക്കുകളുമായി എത്തിയിരിക്കുകയാണ് ടെൻ ഹാഗ്. അസാമാന്യ പ്രതിഭ എന്നാണ് പുതിയ പരിശീലകൻ താരത്തെ വിശേഷിപ്പിച്ചത്.

ഏതാനും ആഴ്ചകൾക്ക് മുൻപാണ് പുതിയ പരിശീലകനെ യുണൈറ്റഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. യുവതാരങ്ങൾക്ക് കൂടുതൽ അവസരം നൽകുന്ന പരിശീലകനാണ് ടെൻ ഹാഗ്. അതുകൊണ്ടാണ് റൊണാൾഡോ ടീമിൽ ഉണ്ടാകുമോ എന്ന് ആശങ്ക എല്ലാവരിലും ഉണ്ടായത്. ചാംപ്യൻസ് ലീഗ് യോഗ്യത നഷ്ടമായതോടെ ആശങ്ക വർധിച്ചു.

images 49 2


“ഞാൻ അദ്ദേഹത്തിനൊപ്പം ജോലി ചെയ്യാമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്. റൊണാൾഡോ ഒരു അസാമാന്യ പ്രതിഭയാണ്. ഇതുവരെ ചെയ്തതെല്ലാം അത് മനസിലാക്കി തരുന്നു.”- ടെൻ ഹാഗ് പറഞ്ഞു.

images 48 1

“ഇപ്പോഴും താരത്തിന്റെ ആഗ്രഹങ്ങൾ അവസാനിച്ചിട്ടുമില്ല. തീർച്ചയായും താരത്തെ നിലനിർത്താൻ ഞാൻ ആഗ്രഹിക്കുന്നു. ഈ വർഷം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രധാനതാരമാകാനും മികച്ച നേട്ടങ്ങൾ സൃഷ്ടിക്കാനും റൊണാൾഡോക്ക് കഴിയും.”- അദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here