ചാമ്പ്യൻസ് ലീഗ് ഫൈനലിൽ റയൽ മാഡ്രിഡ് കുറച്ച് വിയർക്കും, സൂപ്പർ താരങ്ങൾ ഫൈനലിൽ ഉണ്ടാകും എന്ന് ഉറപ്പുനൽകി ക്ലോപ്പ്.

images 54 1

ഈ മാസം 29നാണ് ചാമ്പ്യൻസ് ലീഗ് കലാശപ്പോരാട്ടം. ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പന്മാരായ ലിവർപൂളും, സ്പാനിഷ് ചാമ്പ്യൻമാരായ റയൽമാഡ്രിഡുമാണ് ഇത്തവണത്തെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഏറ്റുമുട്ടുന്നത്. പാരീസിൽ വച്ചാണ് കലാശപ്പോരാട്ടം അരങ്ങേറുക.

ഇപ്പോഴിതാ ചാമ്പ്യൻസ് ലീഗ് കിരീടപ്പോരാട്ടത്തിൽ റയൽ മാഡ്രിഡിനെതിരെ ലിവർപൂൾ താരങ്ങളായ മുഹമ്മദ് സലായും പ്രതിരോധ താരമായ വിർജിൽ വാൻ ഡൈക്കും കളിക്കുമെന്ന് ആരാധകർക്ക് ഉറപ്പു നൽകിയിരിക്കുകയാണ് പരിശീലകൻ ക്ലോപ്പ്. ചെൽസിക്ക് എതിരായി നടന്ന എഫ് എ കപ്പ് കിരീടപ്പോരാട്ടത്തിൽ ഇരുതാരങ്ങളും പരിക്കേറ്റിരുന്നു. സൂപ്പർ താരങ്ങളുടെ പരിക്ക് ആരാധകരെ ആശങ്കയിലാഴ്ത്തിയിരുന്നു.

images 55


മത്സരത്തിന് മുപ്പത്തിമൂന്നാം മിനിറ്റിൽ സലാക്കും, തൊണ്ണൂറാം മിനിറ്റിൽ വാൻ ഡൈക്കിനും പരിക്കേറ്റ ഇരുവരും പുറത്തു പോയിരുന്നു. പ്രീമിയർ ലീഗ് കിരീട പോരാട്ടത്തിൽ അവസാനമത്സരത്തിൽ രണ്ടുപേരും ലിവർപൂൾ നിരയിൽ തിരിച്ചെത്തുമെന്ന് പരിശീലകൻ ക്ലോപ്പ് വ്യക്തമാക്കി. സ്പാനീഷ് മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

images 56 1

അവർക്ക് രണ്ടുപേർക്കും കുഴപ്പമില്ലെന്നും, രണ്ടുപേരെയും ബെഞ്ചിൽ ഇരുത്തി പകരക്കാരായി കളത്തിലിറങ്ങുകയോ, ആദ്യ ഇലവനിൽ ഉൾപ്പെടുത്തുകയോ ചെയ്യുകയാണ് ലക്ഷ്യമെന്ന് ക്ലോപ് വ്യക്തമാക്കി. 2017-2018 സീസണിലെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഇരുടീമുകളും നേരിട്ട് വന്നപ്പോൾ ലിവർപൂളിനെ കീഴടക്കി റയൽമാഡ്രിഡ് കിരീടം സ്വന്തമാക്കിയിരുന്നു. അതിൻ്റെ കണക്ക് തീർക്കുക എന്ന ലക്ഷ്യവുമായിട്ടായിരിക്കും ക്ലോപ്പും സംഘവും ഇത്തവണ പാരീസിൽ ഇറങ്ങുക.

Scroll to Top