ഇക്കാര്യത്തിൽ വളരെയധികം നിരാശയുണ്ട്; തുറന്ന് പറഞ്ഞ് റൊണാൾഡോ

0
2

പോർച്ചുഗീസ് ഇതിഹാസം റൊണാൾഡോയുടെ ക്ലബ്ബായ അൽ നസർ ഇന്നലെ സൗദി അറേബ്യൻ ലീഗിൽ പരാജയപ്പെട്ടിരുന്നു. അൽ ഇത്തിഹാദിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു അൽ നസർ പരാജയപ്പെട്ടത്. അൽ ഇത്തിഹാദിന് വേണ്ടി റൊമാരിഞോ ആയിരുന്നു ഗോൾ നേടിയത്

മത്സരശേഷം റൊണാൾഡോ കളം വിട്ടത് വളരെയധികം നിരാശയോടെയാണ്. ബോട്ടിൽ തട്ടിത്തെറിപ്പിച്ചും എല്ലാവരോടും ദേഷ്യപ്പെടുകയും ചെയ്യുന്ന റൊണാൾഡോയെയാണ് ഇന്നലെ കണ്ടത്. ഇപ്പോഴിതാ ഇന്നലെ നേരിട്ട് പരാജയത്തെക്കുറിച്ച് തൻ്റെ പ്രതികരണം അറിയിച്ചിരിക്കുകയാണ് റൊണാൾഡോ.

images 2023 03 04T123954.455 1

ട്വിറ്ററിലൂടെയാണ് റൊണാൾഡോ ഇതിനെക്കുറിച്ച് പ്രതികരിച്ചത്.”വളരെയധികം നിരാശ ഈ റിസൾട്ടിൽ ഞങ്ങൾക്ക് ഉണ്ട്. പക്ഷേ ബാക്കിയുള്ള സീസണിലും ഇനി വരുന്ന മത്സരങ്ങളിലും ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കും. അൽ നസർ ആരാധകരോട് ഞങ്ങൾ നന്ദി പറയുന്നു.

images 2023 03 04T123949.892

ഞങ്ങൾ നിങ്ങളെ തീർച്ചയായും പരിഗണിക്കുന്നുണ്ട്.”- റൊണാൾഡോ പറഞ്ഞു. ഇന്നലത്തെ പരാജയത്തോടെ ലീഗിലെ ഒന്നാം സ്ഥാനം നസറിന് നഷ്ടമായി. നിലവിൽ ഇതിഹാദ് തന്നെയാണ് ലീഗിൽ ഒന്നാം സ്ഥാനത്ത്.

LEAVE A REPLY

Please enter your comment!
Please enter your name here