റയല്‍ മാഡ്രിഡ് പുറത്ത്. സ്പാനീഷ് സൂപ്പര്‍കോപ്പയില്‍ അത്ലറ്റിക്ക് ക്ലബ് – ബാഴ്സലോണ ഫൈനല്‍

റാവൂള്‍ ഗാര്‍ഷ്യ നേടിയ ഇരട്ട ഗോളില്‍ റയല്‍ മാഡ്രിഡിനെ പുറത്താക്കി അത്ലറ്റിക്ക് ക്ലബ് സ്പാനീഷ് സൂപ്പര്‍ കപ്പ് ഫൈനലിലേക്ക് പ്രവേശിച്ചു. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് അത്ലറ്റിക്ക് ക്ലബിന്‍റെ വിജയം. ഞായറാഴ്ച്ച നടക്കുന്ന ഫൈനലില്‍ ബാഴ്സലോണയെ നേരിടും.

ആദ്യ പകുതിയില്‍ ലൂക്കാസ് വാസ്കസിന്‍റെ പിഴവില്‍ നിന്നുമാണ് റാവൂള്‍ ഗാര്‍ഷ്യ രണ്ടു ഗോളുകളും നേടിയത്‌. പതിഞ്ഞെട്ടാം മിനിറ്റില്‍ ലൂക്കാസ് വാസ്കസില്‍ നിന്നും പന്ത് പിടിച്ചെടുത്ത ഡാനി ഗാര്‍ഷ്യ, മാര്‍ക്ക് ചെയ്യപ്പെടാതിരുന്ന റാവൂളിന് കൈമാറുകയായിരുന്നു. 38ാം മിനിറ്റില്‍ ലൂക്കാസ് വാസ്കസ് ഇനിഗോ മാര്‍ട്ടിനെസിനെ ബോക്സില്‍ വീഴ്ത്തിയതിനു ലഭിച്ച പെനാല്‍റ്റി ഗാര്‍ഷ്യ ലക്ഷ്യത്തില്‍ എത്തിച്ചു.

റയല്‍ മാഡ്രിഡിന്‍റെ നീര്‍ഭാഗ്യം.

രണ്ടാം പകുതിയില്‍ കരീം ബെന്‍സേമയിലൂടേ റയല്‍ മാഡ്രിഡ് ഗോള്‍ നേടിയെങ്കിലും രണ്ട് തവണെയാണ് അസെന്‍സിയോയുടെ ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങിയത്. വീണ്ടും ബെന്‍സേമ ഒരു ഗോള്‍ നേടിയെങ്കിലും വാറിലൂടെ ഓഫ്സൈഡ് കാരണം നിഷേധിച്ചു. ഇഞ്ചുറി ടൈമില്‍ പെനാല്‍റ്റിക്ക് വേണ്ടി റയല്‍ മാഡ്രിഡ് അപ്പീല്‍ ചെയ്തെങ്കിലും നീണ്ട വാര്‍ പരിശോധനക്ക് ശേഷം നിഷേധിച്ചു.

Real Madrid 1-2 Athletic Bilbao: Raul Garcia Knockout the Champions

Previous articleഎതിർ ടീമുകൾക്ക് ഇവിടേക്ക് വരുമ്പോൾ ഭയം : അവസാന ടെസ്റ്റിന് മുൻപ് വാക്പോരുമായി ഹേസൽവുഡ്
Next articleഅശ്വിനും കളിക്കാനില്ല : നിറയെ സർപ്രൈസുമായി ടീം ഇന്ത്യ