അശ്വിനും കളിക്കാനില്ല : നിറയെ സർപ്രൈസുമായി ടീം ഇന്ത്യ

ഇന്ത്യക്കെതിരായ അവസാന  ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യ ദിനം ഓസീസ് ബാറ്റിംഗ് . ബ്രിസ്‌ബേനില്‍ ടോസ് നേടിയ ഓസീസ് നായകന്‍ ടിം പെയ്ന്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ടി നടരാജനും വാഷിംഗ്ടണ്‍ സുന്ദറും ഇന്ത്യയുടെ ടെസ്റ്റ് ജേഴ്‌സിയില്‍ അരങ്ങേറ്റം നടത്തും എന്നതാണ് നാലാം ടെസ്റ്റിന്റെ ഏറ്റവും വലിയ പ്രത്യേകത . കൂടാതെ  മായങ്ക് അഗര്‍വാളും ഷാര്‍ദുല്‍ താക്കൂറും  ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തി.

എന്നാൽ പരിക്കേറ്റ ആര്‍ അശ്വിന്‍, ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ, ഹനുമ വിഹാരി എന്നിവർ പരമ്പര  നിശ്ചയിക്കുന്ന നാലാമത്തെ ടെസ്റ്റിൽ കളിക്കില്ല . പരിക്കുണ്ടെങ്കിലും സ്പിന്നർ അശ്വിനെ കളിപ്പിക്കുവാൻ കഴിയും എന്നായിരുന്നു ടീം മാനേജ്‌മന്റ് വിശ്വസിച്ചിരുന്നത് എന്നാൽ  താരത്തിന്റെ പരിക്ക് ഗുരുതര സ്വഭാവം ഉള്ളതാണ് എന്നതാണ് ഇപ്പോൾ ലഭിക്കുന്ന അറിയിപ്പുകൾ കൂടാതെ ഇന്ത്യയിൽ വരാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിൽ അശ്വിൻ കളിക്കേണ്ടത് ഇന്ത്യക്ക് വളരെയേറെ ആവശ്യവുമാണ് .

ഗബ്ബയില്‍ പിച്ചില്‍ നാല് പേസര്‍മാരെയും ഒരു സ്പിന്നറേയും പ്ലെയിങ് ഇലവനിൽ  ഉള്‍പ്പെടുത്തിയാണ് ടീം  ഇന്ത്യ ഇറങ്ങുന്നത്. നവ്ദീപ് സൈനി, മുഹമ്മദ് സിറാജ് എന്നിവരാണ് ടീമിലെ മറ്റു പേസര്‍മാര്‍. ടീമിനൊപ്പം ടെസ്റ്റ് പരമ്പരയിലും  നെറ്റ് ബൗളര്‍മാരായി തുടര്‍ന്ന താരങ്ങള്‍ക്കാണ് ഇന്ന്  കളിക്കുവാൻ അവസരം കിട്ടിയത്. നടരാജന്‍ ഈ പരമ്പരയിലൂടെ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ അരങ്ങേറിയിരുന്നു. വെള്ള പന്തില്‍ മിന്നും  പ്രകടനമായിരുന്നു താരത്തിന്റേത്. സുന്ദര്‍ ദീര്‍ഘകാലമായി ഇന്ത്യയുടെ ടി20- ഏകദിന ടീമിനൊപ്പമുണ്ട്.  അതിനാൽ തന്നെ അരങ്ങേറ്റ ബൗളർമാരിൽ നിന്നും മികച്ച പ്രകടനമാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത് .

ടീം ഇന്ത്യ: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ (ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, ഷാര്‍ദുല്‍ താക്കൂര്‍, നവ്ദീപ് സൈനി, മുഹമ്മദ് സിറാജ്, നടരാജന്‍.

Read More  IPL 2021 : പറക്കും സഞ്ചു സാംസണ്‍. ധവാനെ പുറത്താക്കാന്‍ ആക്രോബാറ്റിക്ക് ക്യാച്ച്.

ഓസ്‌ട്രേലിയ ടീം : ഡേവിഡ് വാര്‍ണര്‍, മാര്‍കസ് ഹാരിസ്, മര്‍നസ് ലബുഷാനെ, സ്റ്റീവന്‍ സ്മിത്ത്, മാത്യൂ വെയ്ഡ്, കാമറൂണ്‍ ഗ്രീന്‍, ടിം പെയ്ന്‍ (നായകൻ &കീപ്പർ ), പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാൻ ലിയോൺ ,ജോഷ് ഹേസല്‍വുഡ്.

LEAVE A REPLY

Please enter your comment!
Please enter your name here