എതിർ ടീമുകൾക്ക് ഇവിടേക്ക് വരുമ്പോൾ ഭയം : അവസാന ടെസ്റ്റിന് മുൻപ് വാക്പോരുമായി ഹേസൽവുഡ്

ഇന്ത്യ : ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരം നാളെ ബ്രിസ്ബേനിൽ ആരംഭിക്കും.അതേസമയം  ബ്രിസ്‌ബേന്‍ ടെസ്റ്റിന് മുന്നോടിയായി വാക്പോരുമായി ഓസീസ് പേസര്‍ ജോഷ് ഹേസല്‍വുഡ് രംഗത്തെത്തി . ബ്രിസ്‌ബേനില്‍ ഓസ്‌ട്രേലിയക്കാണ് ഏറ്റവും കൂടുതൽ  മാനസിക ആധിപത്യം എന്ന് പറഞ്ഞ താരം . ഓസ്‌ട്രേലിയക്ക് മികച്ച റെക്കോര്‍ഡുകളുള്ള ഗ്രൗണ്ടാണ് ബ്രിസ്‌ബേൻ  എന്നും ഇന്ത്യക്ക് മുന്നറിയിപ്പ് നൽകി .

  എന്നാൽ 1988ന് ശേഷം ഇവിടെ തോല്‍വി  ഓസ്ട്രേലിയ തോൽവി അറിഞ്ഞിട്ടില്ല എന്നത് ഒരു സത്യമാണ് .
55 ടെസ്റ്റ് മത്സരങ്ങളാണ് ബ്രിസ്‌ബേനില്‍ നടന്നിട്ടുള്ളത്. ഇതില്‍ 33 എണ്ണം ഓസ്‌ട്രേലിയ ജയിച്ചപ്പോള്‍ 14 ടെസ്റ്റുകള്‍ സമനിലയിലായി. വെറും എട്ട് ടെസ്റ്റുകൾ മാത്രമാണ് ഇവിടെ ഓസ്ട്രേലിയ തോൽവി രുചിച്ചത് . 

ഇന്ത്യൻ ടീമിനെ ബ്രിസ്ബെനിൽ  തോൽപ്പിക്കുവാൻ കഴിയും എന്ന് വിശ്വാസം  പ്രകടിപ്പിച്ച ഹേസൽവുഡ് 
എതിര്‍ ടീമുകള്‍ക്ക്  ബ്രിസ്‌ബേൻ മണ്ണിൽ മത്സരിക്കാൻ വരാൻ  പോലും പേടിയാണെന്നും പരിഹസിച്ചു.

അതേസമയം ബ്രിസ്‌ബേൻ ഗ്രൗണ്ടിൽ ഇന്ത്യൻ ടീമിന്റെ ഇതുവരെയുള്ള  റെക്കോർഡ്  വളരെയേറെ പരിതാപകരമാണ് .നാളിതുവരെ ആറ് ടെസ്റ്റുകളാണ് ബ്രിസ്‌ബേനില്‍ ഇന്ത്യന്‍ ടീം 
കളിച്ചിട്ടുള്ളത്. എന്നാല്‍ ഒരു മത്സരം പോലും ഇന്ത്യക്ക്  ഇവിടെ  ജയിക്കുവാനായിട്ടില്ല .ആറ് തോല്‍വിയും ഒരു സമനിലയുമായിരുന്നു  ഇന്ത്യയുടെ മത്സര  ഫലങ്ങൾ . 2018-19 പര്യടനത്തില്‍ ഇന്ത്യ ചരിത്ര പരമ്പര ജയം നേടിയപ്പോള്‍ ബ്രിസ്‌ബേനില്‍ കളിച്ചിരുന്നില്ല. അതേസമയം 1988ന് ശേഷം
തോല്‍വി അറിഞ്ഞിട്ടില്ല എന്ന അപൂർവ  റെക്കോര്‍ഡുമായാണ് ഓസീസ് ഇവിടെ ഇറങ്ങുക.  അതിനാൽ തന്നെ ആ  നേട്ടം ഓസീസ് ടീമിന്റെ പ്രകടനത്തിലും പ്രതിഫലിക്കും .

ഇന്ത്യൻസമയം നാളെ രാവിലെ 5.30നാണ് ബ്രിസ്‌ബേൻ ടെസ്റ്റ്  ആരംഭിക്കുക . നാല് ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും ഓരോ കളി വീതം ജയിച്ച്   തുല്യത പാലിക്കുകയാണ്. സിഡ്നിയില്‍ നടന്ന മൂന്നാം ടെസ്റ്റ് സമനിലയിലാണ് അവസാനിച്ചത്. ഇതോടെ പരമ്പര വിജയികളെ ബ്രിസ്‌ബേന്‍ വിധിയെഴുതും. ഇരു ടീമിനും പരിക്കിന്‍റെ തിരിച്ചടികളോടെയാണ് അവസാന ടെസ്റ്റ് ആരംഭിക്കുന്നത്. 

Read More  സംപൂജ്യരില്‍ ഒന്നാമന്‍. റായുഡുവിന് കൂട്ടായി രോഹിത് ശര്‍മ്മ

LEAVE A REPLY

Please enter your comment!
Please enter your name here