തൻ്റെ കളി മികവു കൊണ്ട് എല്ലാ ഫുട്ബോൾ ആരാധകരെയും ഒരുപോലെ ഞെട്ടിക്കുകയാണ് ഫ്രഞ്ച് സൂപ്പർ യുവതാരം കിലിയൻ എംബാപ്പെ. ഇപ്പോഴിതാ താൻ ഖത്തറിൽ എത്തിയത് ഗോൾഡൻ ബോൾ നേടാനല്ല എന്ന് പറഞ്ഞിരിക്കുകയാണ് താരം. താൻ സ്വപ്നം കാണുന്നത് ഫ്രാൻസിനായി ലോക കിരീടം നേടിക്കൊടുക്കുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു.
“ഞാൻ ഫ്രാൻസിന് വേണ്ടി ലോക കിരീടം നേടുക എന്ന സ്വപ്നത്തോടെയാണ് ഇവിടെ വന്നത്. എനിക്ക് വളരെയധികം അഭിനിവേശമായ ഒരു ലോകകപ്പ് ആണ് ഇത്. ഇത് എന്റെ സ്വപ്നങ്ങളുടെ പോരാട്ടമാണ്. ഇവിടെ ഞങ്ങൾ എത്തിയത് ലോകകപ്പിനായി തയ്യാറായിട്ട് തന്നെയായിരുന്നു. ഇതുവരെയുള്ള കാര്യങ്ങൾ എല്ലാം വളരെ ഭംഗിയായി നടന്നു.
എന്നാൽ ഞങ്ങളുടെ ലക്ഷ്യത്തിലേക്ക് ഇനിയും ഒരുപാട് മുന്നേറാനുണ്ട്.”- എംബാപ്പെ പറഞ്ഞു. ഇന്നലെ ഫ്രീക്വാർട്ടറിൽ പോളണ്ടിനെതിരെ ഇരട്ട ഗോളുകളുമായി താരം തുടങ്ങിയിരുന്നു. 5 ഗോളുകളുമായി ലോകകപ്പ് ഗോൾ നേട്ടക്കാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ഇപ്പോൾ താരം. നാല് ഗോളുകൾ ആയിരുന്നു കഴിഞ്ഞ ലോകകപ്പിൽ താരം നേടിയത്.
ലോകകപ്പുകളിൽ ഫ്രാൻസിനു വേണ്ടി നാലോ അതിനു കൂടുതൽ ഗോളുകളോ 2 തവണ നേടുന്ന താരം എന്ന റെക്കോർഡും തന്റെ പേരിലാക്കി. ഒരു ലോകകപ്പിൽ ഫ്രാൻസിന് വേണ്ടി 5 ഗോളുകൾ നേടുന്ന താരം എന്ന റെക്കോർഡും ഫ്രഞ്ച് യുവ താരം തന്റെ പേരിലേക്ക് കുറച്ചു. ക്വാർട്ടറിൽ ഇംഗ്ലണ്ടിനെതിരെയാണ് താരം ബൂട്ട് കെട്ടുക.