കളത്തിൽ ഭർത്താവ് കൈയ്യടി നേടുമ്പോൾ ഗാലറിയിൽ ഇരുന്ന് ലോകത്തിൻ്റെ കൈയ്യടി നേടി മെസ്സിയുടെ ഭാര്യ; വീഡിയോ കാണാം

ലയണൽ മെസ്സിയുടെ കരിയറിൽ നിർണായക പങ്ക് വഹിച്ച ആളാണ് താരത്തിന്റെ ഭാര്യ. മെസ്സിയുടെ ഫുട്ബോൾ യാത്ര ഇത്രയധികം വിജയകരമാകുന്നതിൽ പത്നിയുടെ പങ്ക് ചെറുതല്ല.

താരം കളത്തിൽ നേട്ടങ്ങൾ കൊഴിയുന്ന സമയത്ത് അതിമനോഹരമായിട്ടാണ് തന്റെ കുടുംബത്തെ അന്റോനെല കൈകാര്യം ചെയ്യുന്നത്. പല ഫുട്ബോൾ താരങ്ങൾക്കും ദാമ്പത്യത്തിൽ പൊരുത്തക്കേടുകൾ സംഭവിക്കാറുണ്ട്. എന്നാൽ മെസ്സിയും തൻ്റെ ഭാര്യയും തമ്മിൽ ഇതുവരെയും അത്തരത്തിലുള്ള ഒന്നും ഉണ്ടായിട്ടില്ല.

images 2022 12 05T184845.438


ഇപ്പോഴിതാ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത് മെസ്സിയുടെ പ്രിയ പത്നിയുടെ വീഡിയോ ആണ്. ഓസ്ട്രേലിയക്കെതിരായ മത്സരത്തിനിടയിൽ അന്റോനെല എന്ന അമ്മയുടെ ശാസനയും കരുതലും ആണ് ലോകം ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. തൻ്റെ ചെറിയ മകൻ ചെയ്ത ഒരു കുരുത്തക്കേടിനെയാണ് ലോക ഇതിഹാസ താരത്തിന്റെ പ്രിയ പത്നി ശാസിച്ചത്.


മത്സരത്തിനിടയിൽ ചുയിങ്കം ചവക്കുന്ന മകൻ ആവേശത്തിന് ഇടയിൽ അത് വലിച്ചെറിഞ്ഞു. ഇത് അന്റോനെല കണ്ടു. തുടർന്ന് മകനെ ശാസിച്ചു. ഈ പ്രവർത്തി കണ്ടാണ് മെസ്സിയുടെ പ്രിയ പത്നിയെ ആരാധകർ അഭിനന്ദിച്ചത്. ഇത്തരത്തിൽ അച്ചടക്കത്തോടെയും വിനയത്തോടെയും മക്കളെ എല്ലാ മാതാപിതാക്കളും വളർത്തണം എന്നാണ് സാമൂഹ്യ മാധ്യമങ്ങളിൽ പറയുന്നത്.