ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് – തോല്‍വിയോടെ പാക്കിസ്ഥാന്‍റെ സാധ്യതകള്‍ ഇല്ലാതാകുന്നു.

പാക്കിസ്ഥാനെതിരെയുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിജയവുമായി ഇംഗ്ലണ്ട്. 343 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ പാക്കിസ്ഥാന്‍ അവസാന സെക്ഷനില്‍ 268 റണ്‍സില്‍ എല്ലാവരും പുറത്തായി.

രണ്ടാം ഇന്നിംഗ്സില്‍ നേരത്തെ ഡിക്ലയര്‍ ചെയ്യാനുള്ള ബെന്‍ സ്റ്റോക്ക്സിന്‍റെ തീരുമാനമാണ് ഇംഗ്ലണ്ടിനെ വിജയത്തില്‍ എത്തിച്ചത്. രണ്ടാം ഇന്നിംഗ്സില്‍ 36 ഓവറില്‍ 264 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്.

ഈ പരമ്പര ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്‍റെ ഭാഗമാണ്. മത്സരത്തില്‍ ഇംഗ്ലണ്ട് വിജയിച്ചെങ്കിലും സ്ഥാനങ്ങളില്‍ മാറ്റം വന്നില്ലാ. ഇംഗ്ലണ്ട് ഏഴാമതും പാക്കിസ്ഥാന്‍ അഞ്ചാമതുമാണ്. ഈ തോല്‍വിയോടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ പ്രവേശിക്കാനുള്ള പാക്കിസ്ഥാന്‍റെ സാധ്യതകള്‍ ദുഷ്കരമായി.

72.73 വിജയശതമാനവുമായി ഓസ്ട്രേലിയയാണ് ഒന്നാമത്. സൗത്താഫ്രിക്ക (60) ശ്രീലങ്ക (53.33) ഇന്ത്യ (52.08) എന്നിവരാണ് തൊട്ടു പിന്നില്‍. ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്‍റ് പട്ടികയില്‍ മുന്നിലെത്തുന്ന 2 ടീമുകളാണ് ഫൈനലില്‍ കളിക്കുക.

POS TEAM PCT (%) PTS PEN
1 AUSTRALIA 72.73 96 0
2 SOUTH AFRICA 60 72 0
3 SRI LANKA 53.33 64 0
4 INDIA 52.08 75 -5
5 PAKISTAN 46.67 56 0
6 WEST INDIES 45 54 -2
7 ENGLAND 41.67 100 -12
8 NEW ZEALAND 25.93 28 0
9 BANGLADESH 13.33 16 0