ബ്ലാസ്റ്റേഴ്സിനെതിരെ ഒരു പോയിൻ്റെങ്കിലും കിട്ടിയിരുന്നെങ്കിൽ എന്ന് ഞങ്ങൾ ആശിച്ചുപോയെന്ന് ഹൈദരാബാദ് കോച്ച്

കഴിഞ്ഞ സീസണിലെ കലാശ പോരാട്ടത്തിൽ തങ്ങളെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ച് കിരീടം നേടിയ ഹൈദരാബാദിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് കേരളം കണക്ക് വീട്ടി. ആദ്യ പകുതിയിലെ പതിനെട്ടാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് താരം ദിമിട്രിയോസിൻ്റെ ഗോളിലാണ് ബ്ലാസ്റ്റേഴ്സ് വിജയം നേടിയത്.

വിജയത്തോടെ ഈ സീസണിൽ തോൽവി അറിയാതെ മുന്നേറിയിരുന്ന ഹൈദരാബാദിന്റെ വിജയക്കുറിപ്പ് അവസാനിപ്പിക്കാനും കേരള ബ്ലാസ്റ്റേഴ്സിനായി. ഐ.എസ്.എൽ ചരിത്രത്തിൽ ഇത് ആദ്യമായാണ് ബ്ലാസ്റ്റേഴ്സ് തുടർച്ചയായി മൂന്ന് മത്സരങ്ങൾ വിജയിക്കുന്നത്. ഇപ്പോഴിതാ തങ്ങളുടെ ഭാഗത്തു നിന്നും വന്ന പിഴവ് ബ്ലാസ്റ്റേഴ്സ് മുതലാക്കുകയായിരുന്നെന്ന് പറഞ്ഞു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഹൈദരാബാദ് കോച്ച് മനോലോ മാർക്കോസ്.

“ഹൈദരാബാദിന് ആദ്യ പകുതിയിൽ പറ്റിയ പിഴവ് കൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്സിനോട് പരാജയം ഏറ്റുവാങ്ങാൻ കാരണം. ബ്ലാസ്റ്റേഴ്സ് കാത്തിരുന്നത് ഞങ്ങൾ ഒരു പിഴവ് വരുത്താൻ ആയിരുന്നു. അവർ കിട്ടിയ അവസരം മുതലെടുക്കുകയും ചെയ്തു. ആദ്യ പകുതിയിൽ മികച്ച രീതിയിൽ ഞങ്ങൾക്ക് കളിക്കാൻ സാധിച്ചില്ല. എന്നാൽ രണ്ടാം പകുതിയുടെ ഞങ്ങളുടെ പ്രകടനത്തിൽ ഞാൻ സന്തുഷ്ടനാണ്. എന്നാൽ ഈ കളിയിൽ ഒരു പോയിൻ്റ് എങ്കിലും ഹൈദരാബാദ് അർഹിക്കുന്നുണ്ട്.

ഞങ്ങൾക്ക് വലിയ തിരിച്ചടി ആകാൻ കാരണം കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാൻ കഴിയാത്തതാണ്.”- മനോലോ മാർക്കോസ് പറഞ്ഞു.

Previous articleഇക്വഡോര്‍ ആക്രമണം ചെറുത്ത് നില്‍ക്കാനായില്ലാ. ഖത്തറിനു തോല്‍വി.
Next articleഒരൊറ്റ സെഞ്ച്വറിലൂടെ സച്ചിൻ,സെവാഗ്,ഗംഭീർ,കോഹ്ലി എന്നീ ഇതിഹാസ താരങ്ങളുടെ പ്രശംസ പിടിച്ചു പറ്റി സൂര്യ കുമാർ യാദവ്