ഒരൊറ്റ സെഞ്ച്വറിലൂടെ സച്ചിൻ,സെവാഗ്,ഗംഭീർ,കോഹ്ലി എന്നീ ഇതിഹാസ താരങ്ങളുടെ പ്രശംസ പിടിച്ചു പറ്റി സൂര്യ കുമാർ യാദവ്

ഇന്നലെ നടന്ന ഇന്ത്യയുടെ ന്യൂസിലാൻഡിനെതിരായ രണ്ടാം 20-20 മത്സരത്തിൽ തകർപ്പൻ സെഞ്ചുറിയാണ് ഇന്ത്യൻ സൂപ്പർ താരം സൂര്യ കുമാർ യാദവ് നേടിയത്. ഇപ്പോഴിതാ താരത്തിന്റെ വെടിക്കെട്ട് പ്രകടനത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ മുൻ നായകൻ വിരാട് കോഹ്ലി. ട്വിറ്ററിലൂടെയാണ് കോഹ്ലി സൂര്യകുമാർ യാദവിനെ പ്രശംസിച്ചത്.

“അവനെപ്പോലെ മറ്റാരുമില്ല. അതുകൊണ്ടാണ് അവൻ ഈ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരൻ ആകുന്നത്. കളി കാണാൻ സാധിച്ചില്ലെങ്കിലും എനിക്ക് അറിയാം. ഇതും അവൻ്റെ മറ്റൊരു വീഡിയോ ഗെയിം ഇന്നിങ്സ് ആയിരിക്കും എന്ന്.”- കോഹ്ലി ട്വിറ്ററിൽ കുറിച്ചു. താരത്തെ പ്രശംസിച്ചു കൊണ്ട് മുൻ താരം ഇർഫാൻ പത്താനും രംഗത്തെത്തി. ഏത് ഗ്രഹത്തിലും ബാറ്റ് ചെയ്യാൻ സൂര്യക്ക് സാധിക്കും എന്നായിരുന്നു ട്വിറ്ററിലൂടെ ഇർഫാൻ പത്താൻ പറഞ്ഞത്.


രസകരമായ വീഡിയോ പങ്കു വച്ചായിരുന്നു വസീം ജാഫർ സൂര്യ കുമാർ യാദവിന്റെ പ്രകടനത്തെ വാഴ്ത്തിയത്. ഇന്ത്യൻ ഇതിഹാസ താരം ഗൗതം ഗംഭീർ സൂര്യയെ വാഴ്ത്തിയത് സൂര്യൻ്റെ ഇമോജിയും ബാറ്റും ട്വിറ്ററിൽ കുറിച്ചായിരുന്നു. ആകാശത്തിന് ഈ സമയങ്ങളിൽ തീപിടിക്കും. അയാൾ അയാളുടേതായ ലീഗിലാണെന്നായിരുന്നു സൂര്യയെ കുറിച്ച് ട്വിറ്ററിൽ കുറിച്ചത്. ഇന്ത്യൻ ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർ പറഞ്ഞത് രാത്രിയും ആകാശത്തെ തീപിടിപ്പിക്കുന്ന സൂര്യ എന്തൊരു പ്രകടനം എന്നായിരുന്നു.

51 പന്തുകളിൽ നിന്ന് 111 റൺസ് ആണ് താരം ഇന്നലെ നേടിയത്. 7 സിക്സറുകളും 11 ബൗണ്ടറികളും താരം നേടി. 69 പന്തിൽ നിന്നും വെറും 69 റൺസ് ആയിരുന്നു മറ്റ് ഇന്ത്യൻ ബാറ്റ്സ്മാൻമാരുടെ സംഭാവന.20-20 യിലെ സൂര്യ കുമാർ യാദവിൻ്റെ ഈ വർഷത്തെ രണ്ടാമത്തെ സെഞ്ചുറി ആണിത്. നേരത്തെ ഇംഗ്ലണ്ടിനെതിരെ ആയിരുന്നു താരത്തിന്റെ ആദ്യ സെഞ്ച്വറി.