ഇക്വഡോര്‍ ആക്രമണം ചെറുത്ത് നില്‍ക്കാനായില്ലാ. ഖത്തറിനു തോല്‍വി.

FiBTl 1XoAQM749 scaled

2022 ഫിഫ ലോകകപ്പിന്‍റെ ആദ്യ മത്സരത്തില്‍ ഖത്തറിനെതിരെ ഇക്വഡോറിനു വിജയം. ഉദ്ഘാടന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനാണ് ഇക്വഡോറിന്‍റെ വിജയം.

മത്സരത്തിന്‍റെ അഞ്ചാം മിനിറ്റില്‍ തന്നെ ഇക്വഡോറിനു ഗോള്‍ നേടാന്‍ കഴിഞ്ഞെങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചു. ഫെലിക്സ് ടോറസിന്‍റെ ശ്രമത്തില്‍ നിന്നും വലന്‍സിയ ഹെഡ് ചെയ്ത് വലയില്‍ എത്തിച്ചെങ്കിലും വാറിലൂടെ ഓഫ് സൈഡ് വിളിച്ചു.

എന്നാല്‍ പതിനഞ്ചാം മിനിറ്റില്‍ ഇക്വഡോര്‍ ഗോള്‍ നേടി. പന്തുമായി ബോക്സില്‍ എത്തിയ വലന്‍സിയ ബോക്സില്‍ വീഴ്ത്തിയതിനു റഫറി പെനാല്‍റ്റി വിധിച്ചു. പെനാല്‍റ്റി എടുത്ത വലന്‍സിയ അനായാസം ഗോളാക്കി.

31ാം മിനിറ്റില്‍ വീണ്ടും വലന്‍സിയയുടെ ഗോള്‍ പിറന്നു. വലത് വിങ്ങില്‍ നിന്നുമുള്ള അതിമനോഹരമായ ക്രോസ് വലന്‍സിയ ഹെഡ് ചെയ്ത് ഗോളാക്കി മാറ്റി. ആദ്യ പകുതിയുടെ അവസാന നിമിഷം അല്‍മയോസ് അലി ഹെഡ് അവസരം പാഴാക്കിയത് ഖത്തറിനു തിരിച്ചടിയായി.

രണ്ടാം പകുതിയിലും ഖത്തറിനു കാര്യമായി ഒന്നും ചെയ്യാനുണ്ടായില്ല. നിരന്തം ഖത്തര്‍ ബോക്സില്‍ ഇക്വഡോര്‍ ആക്രമണം എത്തി. എന്നാല്‍ ഇക്വഡോര്‍ താരങ്ങളുടെ ലക്ഷ്യ കുറവും ഖത്തറിന്‍റെ പ്രതിരോധവും കാരണം കൂടതല്‍ ഗോള്‍ വഴങ്ങിയില്ല

Scroll to Top