മാഞ്ചസ്റ്റർ യുണൈറ്റഡ് നോർവച്ച് സിറ്റിക്കെതിരെ നടന്ന മത്സരത്തിൽ മഞ്ചേസ്റ്റർ വിജയം കൈവരിച്ചുവെങ്കിലും ടീമിലുള്ള താരങ്ങളുടെ പ്രകടനത്തിൽ തൃപ്തനല്ലണെന്ന് പലിശീലകൻ റാൾഫ് റാങ്നിക്ക്. ടീമിലുള്ള ഓരോ കളിക്കാരും പ്രത്യേകിച്ചും മുന്നേറ്റ നിരയിലുള്ള കളിക്കാർ കളിക്കളത്തിൽ ചെറിയ രീതിയിൽ പോലും നീതി പുലർത്തിയില്ല എന്നാണ് രാങ്നിക്ക് പറഞ്ഞത്.
ആദ്യ പകുതിയിൽ ശേഷം ക്രിസ്ത്യാനോ റൊണാൾഡോ പെനാൽറ്റിയിലൂടെ നേടിയ ആകെ ഗോളാണ് നോർവിച്ച് സിറ്റിക്കെതിരെ യുണൈറ്റഡ് വിജയം നേടിയത്. മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ നോർവിച്ച് ശക്തമായി കളിച്ചുവെങ്കിലും ഗോളുകൾ നേടാൻ സാധിച്ചില്ല.
നോർവിച്ച് പോയിന്റ് ടേബിളിൽ താഴെയുള്ള ടീമാണെങ്കിലും മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. ആദ്യ പകുതിയിൽ തന്നെ നിരവധി അവസരങ്ങളായിരുന്നു നോർവിച്ചിനു ഗോളുകൾ നേടാൻ യുണൈറ്റഡ് ഒരുക്കി കൊടുത്തത്.
എന്നാൽ പലിശീലകൻ അതിനെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പോരായ്മയായിട്ടാണ് ചൂണ്ടി കാണിക്കുന്നത്. മത്സരത്തിനിടയിൽ ശ്വാസ തടസം മൂലം പിൻവലിക്കപ്പെട്ട സ്വീഡിഷിന്റെ പ്രതിരോധ താരമായ വിക്ടർ ലിൻഡ്ലോഫിനെ കുറിച്ചും റാങ്നിക്ക് പറഞ്ഞിരുന്നു.
താരത്തിന് നല്ല ചികിത്സ നൽകുകയും വെണ്ട പരിശോധനമെല്ലാം നടത്തുകയും അടുത്ത മത്സരത്തിൽ തന്നെ താരം ഇറങ്ങുമെന്നും പലിശീലകൻ വെക്തമാക്കി. മറ്റ് മത്സരങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഈ മത്സരത്തിൽ നല്ല പ്രകടനം കാഴ്ച്ചവെക്കാൻ തന്റെ ടീമിന് കഴിഞ്ഞില്ല എന്ന് റാങ്നിക്ക് പറഞ്ഞിരുന്നു.