മിന്നല്‍ സഞ്ചു. അമ്പരപ്പിക്കുന്ന സ്റ്റംപിങ്ങ്.

Sanju samson stumping scaled

മലയാളി ക്രിക്കറ്റ്‌ ആരാധകരിൽ എല്ലാം വളരെ ഏറെ ആവേശം നിറച്ചാണ് ഇന്നലെ നടന്ന മത്സരത്തിൽ കേരള ടീം മറ്റൊരു ജയം കരസ്ഥമാക്കിയത്. വിജയ് ഹസാരെ ട്രോഫിയിലെ നാലാമത്തെ മത്സരത്തിൽ ഛത്തീസ്ഗഡിനെതിരെയാണ് വിജയം നേടിയത്.

ബൗളിംഗ് മികവ് ആവർത്തിച്ച സിജോമോൻ ജോസഫിന്‍റെ 5 വിക്കറ്റ് പ്രകടനവും ബാറ്റ്സ്മാന്മാരുടെ കരുതലോടെയുള്ള പ്രകടനവും കേരള ടീമിന് ജയം സമ്മാനിച്ചു. ഇതോടെ കേരള ടീം ഗ്രൂപ്പിൽ ഒന്നാമത് എത്തി. ഇനി കേരള ടീമിന് ഗ്രൂപ്പിൽ ശേഷിക്കുന്ന മത്സരത്തിൽ കൂടി ജയിക്കാനായാൽ ക്വാർട്ടർ ഫൈനൽ പ്രവേശനം ഉറപ്പിക്കാൻ കഴിയും. ഒരേ ഒരു മത്സരത്തിലാണ് സഞ്ജുവും ടീമും തോൽവി വഴങ്ങിയിട്ടുള്ളത്.

എന്നാൽ ജയത്തിനൊപ്പം കേരളത്തിന്‌ വളരെ അധികം ആശങ്കയായി മാറുന്നത് നായകൻ സഞ്ജു സാംസണിന്‍റെ മോശം ബാറ്റിങ് ഫോമാണ്. ഇന്നലത്തെ കളിയിൽ നേരിട്ട ആദ്യത്തെ പന്തിൽ തന്നെ ഗോൾഡൻ ഡക്കായി പുറത്തായ സഞ്ജു പക്ഷേ തന്റെ വിക്കറ്റ് കീപ്പിങ് മികവിനാൽ കയ്യടികൾ സ്വന്തമാക്കി. ഇന്നലെത്തെ നിർണായക മത്സരത്തിൽ ഛത്തീസ്ഗഢ് സ്റ്റാർ താരം സന്‍ജീത്ത് ദേശായിയുടെ വിക്കറ്റാണ് സഞ്ജു സാംസണ്‍ അസാധ്യമായ സ്റ്റമ്പിങ് മികവിൽ കൂടി സ്വന്തമാക്കിയത്. സഞ്ജുവിന്‍റെ മിന്നൽ സ്റ്റമ്പിങ് മികവ് വളരെ അധികം ചർച്ചയായി മാറി കഴിഞ്ഞു.

See also  വിരാട് കോഹ്ലി ബാംഗ്ലൂരിനായി കപ്പൊന്നും നേടാന്‍ പോകുന്നില്ലാ. തറപ്പിച്ച് പറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം

ഇന്നലെ  നിതീഷിന്‍റെ ഓവറിൽ ക്രീസിൽ നിന്നും അൽപ്പം മുന്നോട്ട് കയറി വമ്പൻ ഒരു ഷോട്ടിനായി ശ്രമിച്ച ബാറ്റര്‍ സന്‍ജീത്തിനെ ബൗളര്‍  നിതീഷ്  അതിവേഗം തന്നെ കബളിപ്പിച്ച് ലെഗ് സൈഡില്‍ അൽപ്പം സ്പീഡിൽ പന്തെറിയുകയായിരുന്നു.ശേഷ മനോഹരമായി പന്ത് പിടിച്ചെടുത്ത സഞ്ജു സാംസണ്‍ മിന്നൽ വേഗത്തിൽ തന്നെ സ്റ്റംമ്പ് ചെയ്യുകയായിരുന്നു.താരം ഈ ഒരു വിക്കറ്റിന് പിന്നിലെ പ്രകടനം സോഷ്യൽ മീഡിയയിൽ ഹിറ്റായി മാറി കഴിഞ്ഞു.

Scroll to Top