ഇന്റർ മിയാമിയിലേക്ക് മാറിയതിനു പിന്നാലെ തന്‍റെ രാജ്യാന്തര കരിയറിനെ പറ്റി വിശിദീകരണവുമായി ലയണല്‍ മെസ്സി. 2026 ഫിഫ ലോകകപ്പിൽ അർജന്റീനന്‍ ജേഴ്സിയില്‍ ഉണ്ടാവില്ലെന്ന് മെസ്സി അറിയിച്ചു. ഖത്തറില്‍ നടന്ന ലോകകപ്പില്‍ മെസ്സിയുടെ കീഴില്‍ അര്‍ജന്‍റീന വിശ്വകിരീടം ചൂടിയിരുന്നു. 1986 ന് ശേഷമായിരുന്നു അര്‍ജന്‍റീനയുടെ ഈ ലോകകപ്പ് വിജയം.
ഖത്തർ ലോകകപ്പ് തന്റെ അവസാന ടൂർണമെന്റായിരിക്കുമെന്ന് മെസ്സി നേരത്തെ സൂചിപ്പിച്ചിരുന്നുവെങ്കിലും ആരാധകരും ടീമംഗങ്ങളും കോച്ച് ലയണൽ സ്‌കലോനിയും 2026 ലോകകപ്പിലും മെസ്സി ഭാഗമാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സ്, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിലാണ് 2026 ലോകകപ്പ് നടക്കുക.
2026 ലോകകപ്പില്‍ കളിക്കാനുണ്ടാവുമോ എന്ന ചോദ്യത്തിന് മെസ്സിയുടെ മറുപടി ഇങ്ങനെയായിരുന്നു “ഞാൻ കരുതുന്നില്ല. [ഖത്തർ] എന്റെ അവസാന ലോകകപ്പായിരുന്നു. കാര്യങ്ങൾ എങ്ങനെ പോകുമെന്ന് ഞാൻ നോക്കാം, പക്ഷേ ഇപ്പോഴുള്ളതുപോലെ, ഇല്ല, ഞാൻ അടുത്ത ലോകകപ്പിന് ഉണ്ടാവില്ല ”
2022 ൽ അർജന്റീനയുടെ കിരീട നേട്ടത്തിൽ നിർണായക പങ്കാണ് മെസ്സി വഹിച്ചത്. ഏഴ് ഗോളുകൾ നേടി ഏറ്റവും മികച്ച താരവുമായി മാറിയിരുന്നു.
വ്യാഴാഴ്ച ഓസ്‌ട്രേലിയയെയും തിങ്കളാഴ്ച ഇന്തോനേഷ്യയെയും നേരിടുന്ന അർജന്റീനയുമായുള്ള അന്താരാഷ്ട്ര സൗഹൃദ മത്സരത്തിനായി താരം ഇപ്പോൾ ചൈനയിലാണ്.