ഫ്രാഞ്ചൈസി ക്രിക്കറ്റ് വളരുന്നു. രാജ്യാന്തര ക്രിക്കറ്റിനെ രക്ഷിക്കാനൊരുങ്ങി ഐസിസി.

dhoni and hardik ipl 2023

ലോകത്താകമാനം ഫ്രാഞ്ചൈസി ലീഗുകള്‍ക്ക് ജനപ്രീതി വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ രാജ്യാന്തര ക്രിക്കറ്റിനെ രക്ഷിക്കാന്‍ നടപടികള്‍ ആലോചിച്ച് ഐസിസി. ഐപിഎല്‍ ഉള്‍പ്പടെ ടീമുകള്‍ക്ക് കനത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും.

നിലവില്‍ പല താരങ്ങളും ഫ്രാഞ്ചൈസി ലീഗുകള്‍ കളിക്കാനായി ദേശിയ ടീം കരാര്‍ ഒഴിവാക്കുകയാണ്. വരുന്ന വര്‍ഷങ്ങളില്‍ ക്രിക്കറ്റ് താരങ്ങളുടെ തൊഴിലുടമകള്‍ ഫ്രാഞ്ചൈസി ടീമുകളാകും എന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവില്‍ ഫുട്ബോളിലെ പോലെ ലീഗുകള്‍ കൂടുതല്‍ ശക്തി പ്രാപിക്കുമെന്നാണ് വിദഗ്ധരുടെ ചൂണ്ടികാട്ടല്‍.

എല്ലാ ടി20 ലീഗുകളിലേയും പ്ലേയിങ്ങ് ഇലവനിലെ വിദേശ താരങ്ങളുടെ എണ്ണം നാലാക്കി ചുരുക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഐപിഎല്ലിനെ ഇത് ബാധിക്കില്ലെങ്കിലും രാജ്യാന്തര താരങ്ങള്‍ കുറവുള്ള യുഎഈ യുടേയും അമേരിക്കയയുടേയും ലീഗിനെ ഇത് ബാധിക്കും.

കൂടാതെ കളിക്കാരുടെ സാലറിയുടെ 10 ശതമാനം താരത്തിന്‍റെ രാജ്യാന്തര ക്രിക്കറ്റ് ബോര്‍ഡിന് നല്‍കണം. ഇത് പാലിക്കാതെ വന്നാല്‍ ഐസിസി ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തും. കൂടാതെ താരങ്ങളെ മറ്റ് ലീഗില്‍ നിന്നും രാജ്യാന്തര മത്സരങ്ങളില്‍ നിന്നും വിലക്കുകയും ചെയ്യും.

Read Also -  രോഹിതിന് ശേഷം ആരാവണം ഇന്ത്യൻ ക്യാപ്റ്റൻ ? മുൻ താരം പറയുന്നു
Scroll to Top