ആരെയും ഗംഭീറിനു പേടിയില്ലാ. ഇത്തവണ വിമര്‍ശനം കൂട്ടുകാരനും ഇതിഹാസ താരത്തിനും

VR24K6MM

ഇക്കഴിഞ്ഞ ഐപിഎല്ലില്‍ പുകയില ബ്രാന്‍ഡിന്‍റെ പരസ്യം ചെയ്ത സുനില്‍ ഗവാസ്കര്‍, വിരേന്ദര്‍ സേവാഗ്, കപില്‍ ദേവ് എന്നിവര്‍ക്കെതിരെ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. ന്യൂസ് 18 ന് നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ പാന്‍ മസാലയുടെ പരസ്യത്തില്‍ വരുന്നതിനെക്കുറിച്ച് ഗൗതം ഗംഭീര്‍ തന്‍റെ അഭിപ്രായം രേഖപ്പെടുത്തിയത്. വെറുപ്പും നിരാശാജനകവും എന്നാണ് ഗംഭീറിനു പറയാനുണ്ടായിരുന്നത്.

കോടികണക്കിന് കുട്ടികള്‍ തങ്ങളുടെ റോള്‍മോഡലിനെ നോക്കി കാണുമ്പോള്‍, ഇത്തരം ഉല്‍പ്പനങ്ങളുടെ ഭാഗമായി വലിയ പണം സമ്പാദിക്കുന്നതില്‍ കാര്യമില്ല എന്ന് ഗംഭീര്‍ പറഞ്ഞു. ഒരു പാന്‍ മസാല പരസ്യത്തിന് 20 കോടി നിരസിച്ച സച്ചിന്‍റെ കാര്യവും ഗംഭീര്‍ ഉദാഹരണമായി പറഞ്ഞു.

“ഇത് വെറുപ്പുളവാക്കുന്നതും നിരാശാജനകവുമാണ്. അതുകൊണ്ടാണ് ഞാൻ പറയുന്നത്, നിങ്ങളുടെ റോൾ മോഡലുകളെ ശ്രദ്ധാപൂർവ്വം തിരഞ്ഞെടുക്കുക. ഒരാളെ തിരിച്ചറിയുന്നത് അവരുടെ പേരുകൊണ്ടല്ല, മറിച്ച് അവർ ചെയ്യുന്ന പ്രവര്‍ത്തിയിലൂടെയാണ്. കോടിക്കണക്കിന് കുട്ടികൾ ഇത് കാണുകയാണ്. പാന്‍ മസാല പരസ്യങ്ങള്‍ ചെയ്ത് പണം സമ്പാദിക്കുന്നതില്‍ കാര്യമില്ലാ ”

See also  പരാജയത്തിന് കാരണം സഞ്ജുവിന്റെ ആ മണ്ടത്തരം. വജ്രായുധം കയ്യിലിരുന്നിട്ടും ഉപയോഗിച്ചില്ല.

” 2018-ൽ ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻസിയിൽ നിന്ന് പടിയിറങ്ങിയപ്പോൾ ഞാൻ 3 കോടി രൂപ ഉപേക്ഷിച്ചിരുന്നു. എനിക്ക് അത് എടുക്കാമായിരുന്നു, പക്ഷേ എനിക്ക് അർഹമായത് ലഭിക്കണമെന്ന് എപ്പോഴും വിശ്വസിക്കുന്നതിനാൽ ഞാൻ അത് ഉപേക്ഷിച്ചു. സച്ചിൻ ടെണ്ടുൽക്കറിന് പരസ്യത്തില്‍ ഭാഗമാകാന്‍ 20-30 കോടി വാഗ്‌ദാനം ചെയ്‌തെങ്കിലും ഈ പാൻമസാല പരസ്യങ്ങൾ വേണ്ടെന്ന് പറഞ്ഞു. ഒരിക്കലും ഇത്തരം കാര്യങ്ങളിൽ ഏർപ്പെടില്ലെന്ന് അദ്ദേഹത്തിന്‍റെ പിതാവിന് വാക്ക് നൽകിയിരുന്നു, അതിനാലാണ് സച്ചിന്‍ റോള്‍മോഡലെന്നും ഗംഭീര്‍ പറഞ്ഞു.

Scroll to Top