മെസ്സിയുടെ കരിയറിലെ കിട്ടാകനിയായ ലോകകപ്പിനു വേണ്ടിയുള്ള അവസാന ശ്രമമായേക്കാം ഈ ടൂര്‍ണമെന്‍റ്. നവംബര്‍ 22 ഇന്ത്യന്‍ സമയം 3:30 ന് സൗദി അറേബ്യക്കെതിരെയാണ് അര്‍ജന്‍റീനയുടെ ആദ്യ മത്സരം. മത്സരത്തിനു മുന്നോടിയായി മെസ്സിയുടെ ഫിറ്റ്നെസിനെപറ്റി ആരാധകര്‍ക്ക് ആശങ്കയുണ്ട്. ഇപ്പോഴിതാ ഈ ആശങ്കകള്‍ ലഘൂകരിക്കുകയാണ് ലയണല്‍ മെസ്സി.
മത്സരത്തിനു മുന്നോടിയായി ഒറ്റയ്ക്കാണ് മെസ്സി പരിശീലനം നടത്തുന്നത്. പരിശീലനത്തിനിടെ മെസ്സിയുടെ വലത് കണങ്കാല്‍ വീര്‍ത്തിരിക്കുന്നതായി ചിത്രങ്ങള്‍ വന്നിരുന്നു. എന്നാല്‍ ആദ്യ മത്സത്തില്‍ താന്‍ കളിക്കാന്‍ ഉണ്ടാകും എന്ന് പറഞ്ഞിരിക്കുകയാണ് അര്‍ജന്‍റീനന്‍ താരം.
” ഞാനിപ്പോൾ മികച്ച രൂപത്തിലാണ് ഉള്ളത്.വ്യക്തിഗതമായും ശാരീരികമായും നല്ല രൂപത്തിലാണ് ഞാൻ ഇവിടേക്ക് എത്തിയിട്ടുള്ളത്. എനിക്ക് ഇപ്പോൾ പ്രശ്നങ്ങൾ ഒന്നും തന്നെയില്ല. പരിശീലനം നടത്താത്തതിന്റെയും ടീമിനോടൊപ്പം പരിശീലനം മിസ്സ് ചെയ്യുന്നതിനെയും പറ്റി ഒരുപാട് കിംവദന്തികൾ ഞാൻ കേട്ടിരുന്നു.പക്ഷേ അത് മുൻകരുതൽ എന്ന രൂപേണ മാത്രം എടുത്തതാണ്. വിചിത്രമായ ഒന്നും തന്നെ ഇവിടെയില്ല ” മെസ്സി പറഞ്ഞു.
ടൂര്‍ണമെന്‍റിലെ ഫേഫറേറ്റുകളില്‍ ഒരു ടീമാണ് അര്‍ജന്‍റീന. ഗ്രൂപ്പ് D യില്‍ പോളണ്ട്, മെക്സികോ എന്നിവരാണ് മറ്റ് ടീമുകള്‍.