ഞാൻ എന്താ ക്രിമിനൽ ആണോ? ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡിനെതിരെ പൊട്ടിത്തെറിച്ച് ഡേവിഡ് വാർണർ.

images 21

ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിലെ സൂപ്പർതാരമാണ് ഡേവിഡ് വാർണർ. നാല് വർഷങ്ങൾക്ക് മുൻപ് നടന്ന പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് ഓസ്ട്രേലിയൻ നായക സ്ഥാനത്ത് നിന്നും ഡേവിഡ് വാർണറെ ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ് ആജീവനാന്തമായി വിലക്കിയിരുന്നു. ഇപ്പോഴിതാ ആ തീരുമാനത്തിനെതിരെ പൊട്ടിത്തെറിച്ചിരിക്കുകയാണ് താരം. ഇത്തരം ഒരു തീരുമാനത്തിൽ നിന്ന് മാറുവാൻ ക്രിക്കറ്റ് ബോർഡ് തയ്യാറാകണമെന്നും താൻ ഒരു ക്രിമിനൽ അല്ല എന്നുമാണ് ഡേവിഡ് വാർണർ പറഞ്ഞത്.

2018 ല്‍ ദക്ഷിണാഫ്രിക്കെതിരായ ടെസ്റ്റ് മത്സരത്തിലാണ് പന്ത് ചുരണ്ടൽ വിവാദം അരങ്ങേറിയത്.തുടർന്ന് ക്രിക്കറ്റിൽ നിന്നും ഒരു വർഷത്തേക്ക് വിലക്കുകയും,നായക സ്ഥാനത്ത് നിന്ന് ആജീവനാന്തമായി വിലക്കുകയും ചെയ്യുകയായിരുന്നു. ” എന്നെ വിലക്കാൻ തീരുമാനിച്ച നാല് ദിവസത്തേക്കാൾ പീഡനമാണ് ഇത്രയും കാലം ഞാൻ അനുഭവിച്ചത്. ഇത് വളരെയധികം നിരാശാജനകമാണ്.

images 20

അന്ന് നാല് ദിവസം കൊണ്ട് വിലക്കിയ എന്നെ പിന്നീട് ഒമ്പതു മാസം വിലക്കി. എനിക്ക് എപ്പോഴും സന്തോഷം നൽകുന്ന കാര്യമാണ് എന്റെ ആത്മാർത്ഥതയും സത്യസന്ധതയും തെളിയിക്കാനുള്ള സ്ഥാനം ലഭിക്കുന്നത്. എൻ്റെ കൂടെ കുറ്റം ചാർത്തപ്പെട്ടവരും ഞങ്ങളുടെ കുടുംബവും ഇത്രയും കാലം വളരെ വലിയ മാനസിക പീഡനത്തിലൂടെയാണ് കടന്നുപോയത്. ടീം അംഗങ്ങളുടെയും മുൻ താരങ്ങളുടെയും പിന്തുണ ക്യാപ്റ്റൻ സ്ഥാനത്ത് എനിക്കുണ്ടാകും.”- വാർണർ പറഞ്ഞു.

See also  അവന്‍ ലോകകപ്പ് കളിക്കുകയാണെങ്കില്‍ അത് ഇന്ത്യക്കൊരു മുതല്‍ക്കൂട്ടാവും : ജയ് ഷാ
images 22

ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ് ഇന്ന് പുതിയ പെരുമാറ്റ ചട്ടം ഇറക്കിയിരുന്നു. പുതിയ ചട്ടം അനുസരിച്ച് ദീർഘകാല അച്ചടക്ക നടപടിക്കെതിരെ മൂന്നംഗ സമ്മതിക്ക് അപ്പീൽ നൽകാം. നിലവിൽ കമ്മിൻസ് ആണ് ടെസ്റ്റ് ക്രിക്കറ്റിലും ഏകദിന ക്രിക്കറ്റിലും ഓസ്ട്രേലിയയെ നയിക്കുന്നത്. ഫിഞ്ച് നായകസ്ഥാനം ഒഴിഞ്ഞതോടെയാണ് കമ്മിൻസ് ഏകദിന നായകനായത്.നിലവിൽ 20-20 നായക സ്ഥാനമാണ് വാർണർ നോക്കുന്നത്.

Scroll to Top