ഇന്നലെ നടന്ന ലോകകപ്പ് പ്രീക്വാർട്ടർ മത്സരത്തിൽ ഓസ്ട്രേലിയ തോൽപ്പിച്ച് അർജൻ്റീന ക്വാർട്ടറിലേക്ക് പ്രവേശനം നേടിയിരുന്നു. ഒന്നിനെതിരെ 2 ഗോളുകൾക്ക് ആയിരുന്നു അർജൻ്റീനയുടെ വിജയം. എല്ലാ മത്സരത്തിലെയും പോലെ തകർപ്പൻ പ്രകടനം തന്നെയായിരുന്നു ഇന്നലെ മെസ്സി കാഴ്ചവച്ചത്.
ൻ്റെ കരിയറിലെ 1000മ്മത്തെ മത്സരത്തിന് ആയിരുന്നു മെസ്സി ഇന്നലെ ഇറങ്ങിയത്. തൻ്റെ കരിയറിലെ വലിയ പ്രത്യേകതയുള്ള മത്സരത്തിൽ ഒരു ഗോൾ നേടി ടീമിൻ്റെ രക്ഷകനാകാനും താരത്തിന് സാധിച്ചു. മത്സരത്തിൽ ഗോൾ നേടിയതോടെ നോക്കൗട്ട് ഘട്ടത്തിൽ ഇതുവരെയും ഗോൾ നേടിയില്ല എന്ന ചീത്തപേര് മാറ്റാനും അർജൻ്റീനൻ ഇതിഹാസ താരത്തിന് സാധിച്ചു. മത്സരത്തിൽ രണ്ട് ഗോളുകൾ മാത്രമല്ല, നിരവധി ഗോളുകൾ നേടാനുള്ള അവസരങ്ങൾ നീലപ്പടക്ക് ലഭിച്ചിരുന്നു. എന്നാൽ അതൊന്നും മുതലാക്കാൻ സാധിച്ചില്ല.
മത്സരത്തിൽ നിരവധി അവസരങ്ങളാണ് മാർട്ടിനസ് കളഞ്ഞത്. നിരവധി ആരാധകരാണ് താരത്തെ കളിയാക്കിക്കൊണ്ടും വിമർശിച്ചു കൊണ്ടും രംഗത്ത് എത്തുന്നത്. മെസ്സി നൽകിയ മനോഹരമായ പാസുകൾ മാർട്ടിനസ് നഷ്ട്ടമാക്കിയതാണ് അർജൻ്റീന ആരാധകരെ ചൊടിപ്പിച്ചത്. തുടരെത്തുടരെ ലഭിച്ച മികച്ച അവസരങ്ങൾ അടുത്ത മത്സരം മുതൽ മുതലാക്കാൻ സാധിച്ചില്ലെങ്കിൽ അത് അർജൻ്റീനക്ക് വലിയ തിരിച്ചടിയായി മാറും.
അതേസമയം ക്വാർട്ടർ ഫൈനലിൽ നെതർലാൻഡ് ആണ് അർജൻ്റീനയുടെ എതിരാളികൾ. ഇതിന് മുൻപ് ലോകകപ്പിൽ 2014 ലാണ് ഇരു രാജ്യങ്ങളും ഏറ്റുമുട്ടിയത്. അന്ന് വിജയം അർജൻ്റീനയുടെ കൂടെയായിരുന്നു. ഇരു രാജ്യങ്ങളും 5 തവണ ലോകകപ്പിൽ നേർക്കുനേർ വന്നിട്ടുണ്ട്. ഡിസംബർ പത്തിന് ലൂസൈൽ സ്റ്റേഡിയത്തിൽ വച്ചാണ് ക്വാർട്ടർ ഫൈനൽ പോരാട്ടം.