കടുവകളുടെ ഗര്‍ജ്ജനം. പിടിച്ചു നില്‍ക്കാനായത് രാഹുലിനു മാത്രം. ഇന്ത്യ ചെറിയ സ്കോറില്‍ പുറത്ത്.

ബംഗ്ലാദേശിനെതിരെയുളള ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 41.2 ഓവറില്‍ 186 റണ്‍സില്‍ എല്ലാവരും പുറത്തായി.

ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് മോശം തുടക്കമാണ് ലഭിച്ചത്. 7 വിക്കറ്റെടുത്ത ധവാന്‍റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. പിന്നാലെ ക്രീസിൽ എത്തിയ കോഹ്ലിയും രോഹിതും പതുക്കെ റൺസ് ഉയർത്തുന്നതിനിടെ ഒരോവറിൽ ഇരുവരെയും വീഴ്ത്തി ഷാക്കീബ് അല്‍ ഹസൻ ഇന്ത്യയെ തകര്‍ത്തു. 27 റൺസ് നേടിയ രോഹിതിനെ ബൗൾഡ് ആക്കിയപ്പോള്‍ കോഹ്ലിയെ (9) തകർപ്പൻ ക്യാച്ചിലൂടെ ലിറ്റണ് ദാസ് മടക്കി.

350220

ശ്രേയസ്സ് അയ്യരും – കെല്‍ രാഹുലും ചേര്‍ന്ന് 43 റണ്‍സ് പടുത്തുയര്‍ത്തി. എന്നാല്‍ ശ്രേയസ്സ് അയ്യരെ പുറത്താക്കി എബാദത് കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ എത്തിയ വാഷിങ്ങ് ടണ്‍ സുന്ദിനെ കൂട്ടുപിടിച്ച് കെല്‍ രാഹുല്‍ രക്ഷാപ്രവര്‍ത്തനം നടത്തി.

FjHqlcaagAIBSth

ഇരുവരും ചേര്‍ന്ന് 60 റണ്‍സാണ് കൂട്ടിചേര്‍ത്തത്. 43 പന്തില്‍ 19 റണ്‍ നേടിയ വാഷിങ്ങ് ടണ്‍ സുന്ദറിനെ പുറത്താക്കി ഷാക്കീബ് കൂട്ടുകെട്ടെ പൊളിച്ചു. പിന്നീട് എത്തിയ ഷഹബാസ് (0) താക്കൂര്‍ (2) ചഹര്‍ (0) എന്നിവര്‍ വന്നതും പോയതും വേഗത്തില്‍ സംഭവിച്ചു.

See also  ബാംഗ്ലൂരിനെതിരായ 5 വിക്കറ്റ് നേട്ടത്തിന്റെ രഹസ്യം വെളിപ്പെടുത്തി ബുമ്ര. യുവതാരങ്ങൾക്കും ഉപദേശം.

അതേ സമയം ബാറ്റിംഗ് തുടര്‍ന്ന കെല്‍ രാഹുല്‍ 49 പന്തില്‍ തന്‍റെ അര്‍ദ്ധസെഞ്ചുറി തികച്ചു. 4  ന് 152 എന്ന നിലയില്‍ നിന്നും 8 ന് 156 എന്ന നിലയിലേക്ക് ഇന്ത്യ വീണു.

ഒരറ്റത്ത് സിറാജിനെ നിര്‍ത്തി കെല്‍ രാഹുല്‍ സ്കോറിങ്ങ് കൂട്ടാന്‍ നോക്കിയെങ്കിലും താരത്തിന്‍റെ വിക്കറ്റ് നഷ്ടമായി. 70 പന്തില്‍ 5 ഫോറും 4 സിക്സുമായി 73 റണ്‍സാണ് താരം നേടിയത്.9 റണ്‍സ് നേടിയ സിറാജാണ് അവസാനം പുറത്തായത്.

ബംഗ്ലാദേശിനായി ഷാക്കീബ് 10 ഓവറില്‍ 36 റണ്‍സ് വഴങ്ങി 5 വിക്കറ്റെടുത്തു. എബാദത്ത് ഹൊസൈന്‍ 4 വിക്കറ്റ് വീഴ്ത്തി.

Scroll to Top