മഞ്ഞകടലിനെ സാക്ഷിയാക്കി മഞ്ഞപ്പടക്ക് വിജയം. ഉദ്ഘാടന മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തി.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഉദ്ഘാടന പോരാട്ടത്തില്‍ ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്സ്. കലൂരില്‍ നടന്ന മത്സരത്തില്‍ മഞ്ഞകടലിനെ സാക്ഷിയാക്കി ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴസിന്‍റെ വിജയം. ലൂണയും പകരക്കാരനായി എത്തിയ ഇവാനുമാണ് കേരളത്തിനായി സ്കോര്‍ ചെയ്തത്.

മത്സരം ആരംഭിച്ച അഞ്ചാം മിനിറ്റില്‍ തന്നെ കേരളാ ബ്ലാസ്റ്റേഴ്സിനു സുവര്‍ണാവസരം ലഭിച്ചിരുന്നു. അഡ്രിയാന്‍ ലൂണ ഒരുക്കിയ കോര്‍ണര്‍, ബാക്ക് പോസ്റ്റില്‍ നിന്ന ലെസ്കോവിച്ചില്‍ എത്തി. എന്നാല്‍ ഹെഡ് ചെയ്ത താരത്തിനു ലക്ഷ്യത്തില്‍ എത്താനായില്ലാ. ഏഴാം മിനിറ്റില്‍ ഈസ്റ്റ് ബംഗാളിന്‍റെ അലക്സ് ലീമയുടെ ഷോട്ട് ഡൈവ് ചെയ്താണ് ഗില്‍ രക്ഷപ്പെടുത്തിയത്.

മഞ്ഞകടലിനെ സാക്ഷിയാക്കി കേരളാ ബ്ലാസ്റ്റേഴ്സിനു വിജയം – Photo Highlights

9ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിനു വീണ്ടും അവസരം. ജെസ്സല്‍ അളന്നു മുറിച്ച്  നല്‍കിയ ക്രോസില്‍ പക്ഷേ അപ്പൊസ്ത്ലസിന്‍റെ ഗോള്‍ ശ്രമം ക്രോസ് ബാറിനു മുകളിലൂടെ പോയി.

20221007 211305

ബ്ലാസ്റ്റേഴ്സ് താരം ഡയമെന്റകോസിനെ ഈസ്റ്റ് ബംഗാളിന്റെ ഇവാൻ ഗോൺസാലസ് വീഴ്ത്തിയതിന് ഈസ്റ്റ് ബംഗാൾ താരങ്ങളുമായി ജിക്സണ്‍ സിങ്ങ് വാക്കേറ്റത്തിലും ഉന്തും തള്ളിലും ഏര്‍പ്പെട്ടിരുന്നു. പിന്നീട് രംഗം ശാന്തമാക്കി. കിക്കെടുത്ത ലൂണ പന്ത് പോസ്റ്റ് ലക്ഷ്യമാക്കി പായിച്ചപ്പോൾ ഈസ്റ്റ് ബംഗാൾ ഗോളി തട്ടിയകറ്റി.

രണ്ടാം പകുതിയില്‍ തുടരെ തുടരെ ആക്രമണമാണ് കേരള ബ്ലാസ്റ്റേഴ്സ് നടത്തിയത്. 52ാം മിനിറ്റില്‍ ലൂണയുടെ ഗോള്‍ശ്രമം വളരെ പ്രയാസപ്പെട്ടാണ് കമല്‍ജീത്ത് തട്ടിയകറ്റിയത്.

20221007 211704

56–ാം മിനിറ്റിൽ പൂട്ടിയയ രണ്ടിലേറെ ഈസ്റ്റ് ബംഗാൾ താരങ്ങളെ വെട്ടിയൊഴിഞ്ഞ് അപോസ്തലസിനു അവസരം ഒരുക്കിയെങ്കിലും ഗോളാക്കാനായില്ലാ.

ആരും പ്രതീക്ഷിക്കാത്ത നിമിഷത്തായിരുന്നു മത്സരത്തിലെ ആദ്യ ഗോള്‍ പിറന്നത്. 71ാം മിനിറ്റില്‍ ഖബ്രയുടെ ലോങ്ങ് ബോളില്‍ ബോക്സിലേക്ക് ഓടിയെത്തിയ അഡ്രിയാന്‍ ലൂണ കാല്‍ വച്ചു. കമല്‍ജീത്തിനെ മറികടന്നപ്പോള്‍ സീസണിലെ ആദ്യ ഗോളായി  മാറി.

ഇവാന്‍ കലിയുഷ്നിലൂടെ ബ്ലാസ്റ്റേഴ്സ് രണ്ടാം ഗോള്‍ നേടി. ഹാഫ് ലൈനില്‍ നിന്നും മുന്നോട്ട് പോയി തകര്‍പ്പന്‍ ഫിനിഷോടെയാണ് ഇവാന്‍ ബ്ലാസ്റ്റേഴ്സിനു ലീഡ് നേടികൊടുത്തത്.

20221007 213006

അലക്സ് ലീമയിലൂട ഈസ്റ്റ് ബംഗാള്‍ തിരിച്ചടിച്ചെങ്കിലും വീണ്ടും ഇവാന്‍റെ റോക്കറ്റ് ഷോട്ട് ബംഗാള്‍ വല കുലുക്കി.

വിജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് 3 പോയിന്റുമായി ലീഗിന്റെ തലപ്പത്ത് തുടക്കത്തിൽ തന്നെ എത്തി. ഇനി ഒക്ടോബർ 16ന് എ ടി കെ മോഹൻ ബഗാനെ ആകും കേരള ബ്ലാസ്റ്റേഴ്സ് നേരിടുക.

Previous articleഇന്ത്യന്‍ കുതിപ്പിന് തടയിട്ട് പാക്കിസ്ഥാന്‍ വനിതകള്‍. ഏഷ്യ കപ്പില്‍ ഇന്ത്യക്ക് പരാജയം
Next articleഅല്‍വാരോ വാസ്കസ് പോയെങ്കില്‍ എന്താ ? എത്തിയത് ഇടിവെട്ട് മുതല്‍