അല്‍വാരോ വാസ്കസ് പോയെങ്കില്‍ എന്താ ? എത്തിയത് ഇടിവെട്ട് മുതല്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സീസണിലെ ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിനു വിജയം. കൊച്ചിയില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കായിരിന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയം. അഡ്രിയൻ ലൂണയും ഇവാൻ കല്യുഷ്നിയുടെ ഇരട്ട ഗോളുമാണ് ബ്ലാസ്റ്റേഴ്സിനു വിജയം സമ്മാനിച്ചത്.

ആദ്യ മത്സരത്തിലൂടെ കേരളത്തിന്‍റെ ആരാധകരുടെ പരിഭവങ്ങളും തീര്‍ക്കാനായി സാധിച്ചു. കഴിഞ്ഞ സീസണില്‍ അത്ഭുത ഗോളുകള്‍ നേടിയ അല്‍വാരോ വാസ്കസ് ഈ സീസണില്‍ ക്ലബില്‍ നിന്നും പോയിരുന്നു. ഇത് ആരാധകരില്‍ സമ്മിശ്ര പ്രതികരണമായിരുന്നു ഉണ്ടായിരുന്നത്.

ഇപ്പോഴിതാ അതുപോലെ താരമാണ് ബ്ലാസ്റ്റേഴസില്‍ എത്തിയിരിക്കുന്നത്. ഉക്രൈനിയയില്‍ നിന്നുള്ള മിഡ്ഫീല്‍ഡര്‍ ഇവൊന്‍ കല്യുഷ്നി. മത്സരത്തില്‍ പകരക്കാനായാണ് താരം ഇറങ്ങിയത്.

ഫസ്റ്റ് ടച്ച് തന്നെ മിഡ്ഫീല്‍ഡില്‍ നിന്നും പന്തെടുത്ത താരം സോളോ റണ്ണിലൂടെയാണ് ഗോള്‍ നേടിയത്. പിന്നാലെ മറ്റൊരു തകര്‍പ്പന്‍ ഗോളും യൂക്രൈന്‍ താരം നേടി. ബോക്സിന്‍റെ പുറത്ത് നിന്നും തൊടുത്ത ഷോട്ട് ഈസ്റ്റ് ബംഗാള്‍ വലയെ ചുംബിച്ചു.

അല്‍വാരോക്ക് ഒത്ത പകരക്കാന്‍ തന്നെയാണ്‍ താന്‍ എന്ന് വിളിച്ച് പറഞ്ഞാണ് മത്സരം അവസാനിച്ചത്.