വലിയ രീതിയിലുള്ള വിവാദമായിരുന്നു ഐഎസ്എൽ ഈ സീസണിലെ ആദ്യ പ്ലേ ഓഫ് മത്സരമായ കേരള ബ്ലാസ്റ്റേഴ്സ് ബാംഗ്ലൂർ എഫ് സി യിലെ പോരാട്ടത്തിലൂടെ ഉണ്ടായത്. റഫറിയുടെ തെറ്റായ തീരുമാനത്തിൽ ഇന്ത്യൻ നായകൻ സുനിൽ ഛേത്രി നേടിയ ഗോളാണ് വലിയ രീതിയിലുള്ള വിവാദങ്ങൾക്ക് വഴിവച്ചത്. തുടർന്ന് റഫറിക്കെതിരെ പ്രതിഷേധിച്ച് കളി മുഴുവൻ ആക്കാതെ കേരള ബ്ലാസ്റ്റേഴ്സ് ഗ്രൗണ്ട് വിടുകയും ചെയ്തിരുന്നു.
നിരവധി പേരാണ് ഈ വിഷയത്തിൽ അഭിപ്രായവുമായി രംഗത്ത് എത്തിയത്. കേരള ബ്ലാസ്റ്റേഴ്സിനെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേർ രംഗത്തെത്തി. ഇപ്പോൾ ഇതാ ബ്ലാസ്റ്റേഴ്സിനെ പിന്തുണച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് എ ടി കെ മോഹൻ ബഗാൻ കോച്ച് ജുവാൻ ഫെറൻഡോ. നിയമങ്ങൾ എല്ലാവർക്കും ഒരുപോലെയാണെന്നും ആരായാലും ഇക്കാര്യത്തിൽ പ്രതിഷേധിക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്.
“ഇത് ആശയകുഴപ്പം ഉണ്ടാക്കുന്ന സംഭവാണ് ശരിക്കും പറഞാൽ ഇത്.പലരോടും ഇക്കാര്യത്തെ കുറിച്ച് ഞാൻ സംസാരിച്ചിരുന്നു.ഇക്കാര്യത്തിൽ ആരായാലും പ്രതിഷേധിക്കും. കാരണം നിയമങ്ങൾ എല്ലാവർക്കും ഒരുപോലെയാണല്ലോ. എനിക്ക് വ്യക്തമായി അറിയില്ല അവിടെ എന്താണ് സംഭവിച്ചത് എന്ന്. ലൂണയോട് റഫറി മാറിനിൽക്കാൻ പറയുകയോ ചേത്രിയോട് വാൾ സെറ്റ് ചെയ്യുന്നത് വരെ കാത്തുനിൽക്കാൻ പറഞ്ഞിട്ടുണ്ടോ എന്നൊന്നും എനിക്കറിയില്ല.
ഇക്കാര്യത്തിൽ സത്യം അറിയുന്നത് ഛേത്രിക്കും ലൂണക്കും മാത്രമാണ്. പക്ഷേ എനിക്ക് വളരെ നിരാശ തോന്നി ഈ സംഭവം കണ്ടപ്പോൾ. ഇത് ഇന്ത്യയിൽ പലയിടത്തും സംഭവിക്കുന്നുണ്ട്. റഫറി മറ്റൊരു കാര്യവും അസിസ്റ്റൻ്റ് റഫറിമാർ ഒരു കാര്യവും തീരുമാനിക്കും. അവരെ നോക്ക് ഔട്ട് വരെ എത്തിച്ചത് ബ്ലാസ്റ്റേഴ്സിന്റെ കഠിനപ്രയത്നമാണ്. അവർ തകർപ്പൻ കളി തന്നെ മത്സരത്തിന്റെ 90 മിനിറ്റും കളിച്ചു. ഒരു നിമിഷം കൊണ്ട് ഇല്ലാതായത് അവരുടെ ഇത്രയും കാലത്തെ കഷ്ടപ്പാടാണ്.”- ഫെറൻഡോ പറഞ്ഞു