ഡൽഹിയെ പഞ്ഞിക്കിട്ടു. തുടര്‍ച്ചയായ മൂന്നാം വിജയവുമായി മുംബൈ

mumbai indians wpl

വിമൻസ് പ്രീമിയർ ലീഗിലെ ഡൽഹി – മുംബൈ പോരാട്ടത്തിൽ ഒരു ഉഗ്രൻ വിജയം സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്. മത്സരത്തിൽ 8 വിക്കറ്റുകൾക്കാണ് മുംബൈ വിജയം കണ്ടത്. ബോളിങ്ങിലും ബാറ്റിങ്ങിലും പൂർണ്ണ ആധിപത്യം സ്വന്തമാക്കി ആധികാരികമായ വിജയമായിരുന്നു മുംബൈ നേടിയെടുത്തത്. ഈ വിജയത്തോടെ പോയിന്റ്സ് ടേബിളിൽ മുംബൈ തങ്ങളുടെ ഒന്നാം സ്ഥാനം നിലനിർത്തിയിട്ടുണ്ട്.

മത്സരത്തിലേക്ക് കടന്നുചെന്നാൽ ടോസ് നേടിയ ഡൽഹി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ പതിവിന് വിപരീതമായി അത്ര മികച്ച തുടക്കമല്ല ഡൽഹിക്ക് ലഭിച്ചത്. ഓപ്പണർ ഷഫാലീ വർമ്മ(2) ആദ്യമേ കൂടാരം കയറുകയുണ്ടായി. മെഗ് ലാനിങ് ക്രീസിൽ തുടർന്നത് മാത്രമായിരുന്നു ഡൽഹിക്ക് ആശ്വാസം. ലാനിങ് 41 പന്തുകളിൽ 43 റൺസ് മത്സരത്തിൽ നേടുകയുണ്ടായി. 18 പന്തുകളിൽ 25 റൺസ് നേടിയ റോഡ്രിഗസ് ലാനിങ്ങിന് പിന്തുണ നൽകി. എന്നാൽ ഡൽഹി നിരയിലെ മറ്റൊരു ബാറ്റർക്കും റൺസ് കണ്ടെത്താൻ സാധിക്കാതെ വന്നത് അവരെ ബാധിച്ചു. മലയാളി താരം മിന്നുമണി അക്കൗണ്ട് തുറക്കുന്നതിനു മുൻപേ പൂജ്യയായി മടങ്ങുകയുണ്ടായി. അങ്ങനെ ഡൽഹി ഇന്നിംഗ്സ് കേവലം 105 റൺസിൽ അവസാനിക്കുകയായിരുന്നു.

See also  ഫിനിഷിങ്ങുമായി റാഷിദ് ഖാന്റെ ഹീറോയിസം. സഞ്ജുപ്പടയെ തകർത്ത് ഗില്ലിന്റെ ഗുജറാത്ത്.
FqyngEdXgAI Z5s

മറുപടി ബാറ്റിംഗിൽ വളരെ കരുതലോടെയാണ് മുംബൈ ആരംഭിച്ചത്. എന്നാൽ ക്രീസിലുറച്ച ശേഷം ഓപ്പണർമാർ അടിച്ചുതകർക്കാൻ തുടങ്ങി. യാഷ്ടിക ഭാട്ടിയ ആയിരുന്നു മുംബൈക്കായി ആദ്യ സമയങ്ങളിൽ നിറഞ്ഞാടിയത്. ഭാട്ടിയ 32 പന്തുകളിൽ 41 റൺസ് നേടുകയുണ്ടായി. ഒപ്പം ഹെയിലി മാത്യുസും(32) മികച്ച പിന്തുണ നൽകിയതോടെ മുംബൈ വിജയത്തിലേക്ക് കുതിച്ചു. മത്സരത്തിൽ 5 ഓവറുകൾ ശേഷിക്കെയാണ് മുംബൈ വിജയം കണ്ടത്.

ശക്തരായ ഡൽഹിയെ പരാജയപ്പെടുത്തിയതോടെ മുംബൈ ടൂർണമെന്റിൽ തങ്ങളുടെ കരുത്ത് തെളിയിച്ചിട്ടുണ്ട്. നിലവിൽ വിമൻസ് പ്രീമിയർ ലീഗിൽ സ്ഥിരതയോടെ കളിക്കുന്ന ടീം മുംബൈയാണ്. എന്തായാലും ഈ വിജയം മുംബൈക്ക് കൂടുതൽ ആത്മവിശ്വാസം നൽകുമെന്നത് ഉറപ്പാണ്. നാളെ വിമൻസ് ലീഗിൽ ബാംഗ്ലൂർ യുപിയെ നേരിടും.

Scroll to Top