ലോക കിരീടം നേടിയാലും മെസ്സിയെക്കാൾ മികച്ചവൻ മറഡോണ തന്നെയാണെന്ന് മുൻ അർജൻ്റീന നായകൻ.

നീണ്ട 36 വർഷത്തിനു ശേഷം ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെ പരാജയപ്പെടുത്തിയാണ് അർജൻ്റീന കിരീടം നേടിയത്. 1986 നു ശേഷമാണ് അർജൻ്റീന ലോക കിരീടം സ്വന്തം മണ്ണിൽ എത്തിക്കുന്നത്. കഴിഞ്ഞ 20 വർഷമായി ലോക കിരീടം നേടിയിരുന്നത് യൂറോപ്പ്യൻ രാജ്യങ്ങൾ ആയിരുന്നു. ആ ആധിപത്യത്തിനാണ് ലയണൽ മെസ്സിയും കൂട്ടരും ലുസൈൽ സ്റ്റേഡിയത്തിൽ അവസാനം കുറിച്ചത്.

ലോകകപ്പ് നേടുന്നതിന്റെ കൂടെ നിരവധി റെക്കോർഡുകളും തൻ്റെ പേരിൽ ആക്കാൻ നായകൻ ലയണൽ മെസ്സിക്ക് സാധിച്ചു. ലോകകപ്പിൽ ഏറ്റവും അധികം മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡ് മുതൽ അർജൻ്റീനക്ക് വേണ്ടി ഏറ്റവും അധികം ലോകകപ്പിൽ ഗോൾ നേടുന്ന താരമെന്ന റെക്കോർഡ് വരെ മെസ്സി ഈ ലോകകപ്പിലൂടെ തൻ്റെ പേരിലാക്കി. ഇപ്പോഴിതാ മെസ്സി ഒരിക്കലും മറഡോണയെക്കാൾ മുകളിൽ ആകില്ല എന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് അർജൻ്റീന നായകൻ ഹാവിയർ സനേട്ടി.

images 2022 12 21T112321.492

മറഡോണയെ മെസ്സി മറികടന്നോ എന്ന ചോദ്യത്തിനാണ് അദ്ദേഹം ഉത്തരം നൽകിയത്.”എന്നെ സംബന്ധിച്ച് അത് ഒരിക്കലും ഇല്ല. ഇത്തരത്തിലുള്ള താരതമ്യം എനിക്ക് ഇഷ്ടമല്ല. ഞാൻ വളരെയധികം സന്തോഷിക്കുന്ന കാര്യമാണ് ലോക ഫുട്ബോളിലെ ഏറ്റവും മികച്ച രണ്ട് താരങ്ങൾ അർജൻ്റീനക്കാരാണെന്നുള്ളത്. എനിക്ക് മെസ്സിക്ക് മാറ്റങ്ങൾ സംഭവിച്ചു എന്ന് ഒരിക്കലും തോന്നുന്നില്ല.

images 2022 12 21T112311.489

കൂടുതൽ പക്വതയുള്ളവനായി അവൻ മാറി എന്നാണ് എനിക്ക് തോന്നുന്നത്. അവന്റെ ആ ലീഡർഷിപ്പ് ക്വാളിറ്റി ടീമിലെ മറ്റുള്ളവർക്കും പകർന്നു കൊടുക്കുന്നതായി എനിക്ക് തോന്നി. ഞങ്ങളുടെ കുട്ടികൾ ഞങ്ങൾക്ക് തന്നത് ഏറെ നാളായി കാത്തിരിക്കുന്ന ഒരു വികാരമാണ്. ലോകം മുഴുവനുള്ള അർജൻ്റീന ആരാധകരുടെയും സ്വപ്നമാണ് അവർ സാക്ഷാത്കരിച്ചത്. വളരെ മികച്ച ഒരു ഫൈനൽ പോരാട്ടം ആയിരുന്നു. ഫ്രാൻസും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.”- അദ്ദേഹം പറഞ്ഞു.

Previous articleഖത്തർ ലോകകപ്പ് എക്കാലത്തെയും മോശം ലോകകപ്പ് ആണെന്ന് റൊണാൾഡോയുടെ സഹോദരി.
Next articleഅര്‍ദ്ധ സെഞ്ചുറിയുമായി സഞ്ചു സാംസണ്‍ പുറത്ത്. തകര്‍ച്ചയില്‍ നിന്നും കേരളം കരകയറി.