ഖത്തർ ലോകകപ്പ് എക്കാലത്തെയും മോശം ലോകകപ്പ് ആണെന്ന് റൊണാൾഡോയുടെ സഹോദരി.

images 2022 12 21T112348.779 1

ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മോശം ലോകകപ്പാണ് ഖത്തറിൽ നടന്നതെന്ന് പോർച്ചുഗീസ് ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സഹോദരി. സൂപ്പർതാരത്തിന്റെ സഹോദരി കാറ്റിയോ അവെയ്റോ ആണ് ഇത്തരം ഒരു പ്രസ്താവന നടത്തിയിരിക്കുന്നത്. എന്നാൽ ലോകകപ്പിലെ ഫൈനൽ പോരാട്ടം മികച്ചതാണെന്ന് താരത്തിൻ്റെ സഹോദരി അഭിപ്രായപ്പെട്ടു.

ലോകകപ്പ് കലാശ പോരാട്ടത്തിൽ ഫ്രാൻസും അർജൻ്റീനയും തമ്മിലായിരുന്നു ഏറ്റുമുട്ടിയത്. ലോകകപ്പ് നേടിയ അർജൻ്റീനയെയും കലാശ പോരാട്ടത്തിൽ ഹാട്രിക് നേടിയ എംബാപ്പയെയും കാറ്റിയോ അഭിനന്ദിച്ചു.

images 2022 12 21T112359.345

“ഇത്തവണത്തെ ലോകകപ്പ് എക്കാലത്തെയും മോശം ലോകകപ്പാണ്. പക്ഷേ മികച്ച ഒരു ഫൈനൽ കാണാൻ സാധിച്ചു. എന്തൊരു മത്സരം ആയിരുന്നു അത്.

images 2022 12 21T112426.989

ഫൈനലിൽ വിജയിച്ച അർജൻ്റീനക്ക് അഭിനന്ദനങ്ങൾ. കിലിയൻ എംബാപ്പെ, ആ പയ്യൻ അവിശ്വസനീയമാണ്. നിങ്ങള്‍ക്ക് വലിയ ഒരു ഭാവി കാത്തിരിക്കുന്നുണ്ട്. അവിശ്വസനീയം.”-സൂപ്പർ താരത്തിന്റെ സഹോദരി ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറച്ചു..

Scroll to Top