ലോകകപ്പിലെ ക്വാര്‍ട്ടര്‍ പോരാട്ടത്തിനു ശേഷം അര്‍ജന്‍റീന – ഡച്ച് ഫുട്ബള്‍ അസോസിയേഷനെതിരെ ഫിഫ അന്വേഷണം നടത്തു. മത്സരത്തില്‍ പെനാല്‍റ്റിയിലൂടെയാണ് അര്‍ജന്‍റീന വിജയിച്ചത്. മത്സരത്തില്‍ വീറും വാശിയും കടന്നുപോയപ്പോള്‍ നിയന്ത്രിക്കാന്‍ റഫറി കാര്‍ഡുകള്‍ പുറത്തെടുത്തു.
17 കാര്‍ഡുകളാണ് റഫറി ഉയര്‍ത്തിയത്. ഇതിനു പിന്നാലെയാണ് ഫിഫയുടെ അന്വേഷണം. കൂടാതെ ലയണല്‍ മെസ്സിയും ഗോള്‍കീപ്പര്‍ എമി മാര്‍ട്ടിനസും ഒഫീഷ്യല്‍സിനെ കുറ്റപ്പെടുത്തി സംസാരിച്ചിരുന്നു.
റഫറിയുടെ മാച്ച് റിപ്പോര്‍ട്ടുകള്‍ പഠിച്ചതിനു ശേഷം ഇരു ടീമുകള്‍ക്കുമെതിരെ അന്വേഷണം ആരംഭിച്ചതായി ഫിഫയുടെ അച്ചടക്ക സമിതി പ്രസ്താവനയിറക്കി.
അര്‍ട്ടിക്കള്‍ 12 ( കളിക്കാരുടേയും ഒഫീഷ്യല്‍സിന്‍റെയും മോശം പെരുമാറ്റം ) അര്‍ട്ടിക്കള്‍ 16 ( മത്സരങ്ങളിലെ ക്രമവും സുരക്ഷയും ) എന്നിവയുടെ ലംഘനമാണ് അര്‍ജന്‍റീനന്‍ ടീമിനെതിരെയുള്ള ആരോപണങ്ങള്‍. ഡച്ച് ടീമിനെതിരെ ആര്‍ട്ടിക്കിള്‍ 12 ന്‍റെ ലംഘനമാണ് ചുമത്തിയിരിക്കുന്നത്.
ഇരു ടീമിനും 16000 ഡോളര്‍ വരെ പിഴ ശിക്ഷ കിട്ടിയേക്കാം. രണ്ട് കുറ്റങ്ങള്‍ ഉള്ളതിനാല്‍ അര്‍ജന്‍റീനക്ക് കൂടുതല്‍ തുക അടക്കേണ്ടി വരും. ഈ ടൂര്‍ണമെന്‍റില്‍ സൗദി അറേബ്യന്‍ ടീമിനു രണ്ട് തവണ പിഴ ശിക്ഷ വിധിച്ചിരുന്നു.
ഇത്ര ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണം എന്നൊന്നും ഫിഫ പറയുന്നില്ലാ. അതിനാല്‍ തന്നെ സെമിഫൈനലില്‍ മുന്‍പേ വിധി നിര്‍ണയിക്കാന്‍ സാധ്യത കുറവാണ്.