കപ്പ് അർജൻ്റീനക്ക് എടുത്തു കൊടുത്തോളൂ, അതിനു വേണ്ടിയല്ലേ ഈ മത്സരത്തിൽ ആ റഫറിയെ നിയോഗിച്ചത്; പെപെ

images 2022 12 10T235300.063

ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ പോർച്ചുഗൽ – മൊറോക്കോ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് യൂറോപ്പ്യൻ വമ്പൻമാരായ പോർച്ചുഗലിനെ പരാജയപ്പെടുത്തി മൊറോക്കോ സെമിയിൽ പ്രവേശിച്ചു. ഇത് ആദ്യമായാണ് ലോകകപ്പ് ചരിത്രത്തിൽ ഒരു ആഫ്രിക്കൻ ടീം സെമി ഫൈനലിൽ പ്രവേശിക്കുന്നത്.

ഇപ്പോഴിതാ മത്സരശേഷം റഫറിക്കെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് പോർച്ചുഗീസ് പ്രതിരോധ നിര താരം പെപെ. മത്സരത്തിൽ അർജൻ്റീനക്കാരനായ റഫറിയെ നിയോഗിച്ചത് ശരിയായില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. ഇന്നലെ നെതർലാൻഡ്സിനെതിരായ മത്സരം നിയന്ത്രിച്ച റഫറിക്കെതിരെ മെസ്സി രൂക്ഷമായ വിമർശനം നടത്തിയിരുന്നു.

images 2022 12 10T235305.661


മെസ്സി ഇന്നലെ അത്രയും കാര്യങ്ങൾ പറഞ്ഞതിനു ശേഷം തങ്ങളുടെ മത്സരത്തിൽ അർജൻ്റീനക്കാരനായ റഫറിയെ നിയോഗിച്ചത് ശരിയായില്ല എന്നും മെസ്സിയുടെ പരാതികൾക്ക് ശേഷം ഇത് മാത്രമാണ് സംഭവിക്കുക എന്നത് തങ്ങൾക്ക് അറിയാവുന്ന കാര്യമായിരുന്നു എന്നുമാണ് പെപെ പറഞ്ഞത്. അവരെ ചാമ്പ്യൻന്മാരാക്കാനാണ് ഈ കളികൾ എന്നും അർജൻ്റീനക്ക് കപ്പ് എടുത്തു കൊടുത്തോളൂ എന്നും പോർച്ചുഗീസ് ഇതിഹാസ താരം പറഞ്ഞു. മത്സരത്തിൽ അർജൻ്റീനൻ റഫറിയെ വെച്ചത് അംഗീകരിക്കാൻ ആകില്ല എന്ന് ബ്രൂണോ ഫെർണാണ്ടസും അഭിപ്രായപ്പെട്ടു.

images 2022 12 10T235312.259

മൊറോക്കോ കളിച്ച ഫുട്ബോളിനെയും പോർച്ചുഗീസ് സൂപ്പർ താരം പെപെ വിമർശിച്ചു. പോർച്ചുഗൽ മാത്രമാണ് രണ്ടാം പകുതിയിൽ ഫുട്ബോൾ കളിച്ചത് എന്നാണ് താരം കൂട്ടിചേര്‍ത്തത്.

Scroll to Top