ഖത്തറില്‍ റൊണാള്‍ഡോയുടെ കണ്ണീര്‍ വീണു. ഒരു ആരാധകനും ആഗ്രഹിക്കാത്ത മടക്കം.

ronaldo in tears after wc

ഫിഫ ലോകകപ്പിന്‍റെ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ പോര്‍ച്ചുഗലിനെ ഒരു ഗോളിനു തോല്‍പ്പിച്ച് മൊറോക്കോ സെമി ഫൈനലില്‍ കടന്നു. ഇതോടെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹങ്ങള്‍ ഇല്ലാതായി. മത്സരത്തില്‍ പകരക്കാരനായി ഇറങ്ങിയെങ്കിലും പോര്‍ച്ചുഗലിനായി ഗോള്‍ വല കുലുക്കാന്‍ സാധിച്ചില്ലാ.

37 കാരനായ താരത്തിനു ഇനിയൊരു ലോകകപ്പ് ദുഷ്കരമാണ്. തന്‍റെ മഹനീയമായ കരിയറില്‍ ഫിഫ ലോകകപ്പ് ചുംബിക്കാനാവാതെയാണ് താരത്തിന്‍റെ മടക്കം. ലോകകപ്പ് ചുംബനത്തിന്‍റെ രുചിയറിയാതെ മടങ്ങിയ റൊണാള്‍ഡോ കണ്ണീരണിഞ്ഞാണ് മടങ്ങിയത്. അവസാന വിസിലിന് ശേഷം റൊണാൾഡോ സഹ താരങ്ങളെ കാത്തു നിൽക്കാതെ മൈതാനം വിട്ടു. കണ്ണീരോടെ താരം ഡ്രസിംഗ് റൂമിലേക്ക് പോകുന്ന വീഡിയോ റൊണാൾഡോയെ സ്നേഹിക്കുന്നവരെയും സങ്കടത്തിലാക്കി.

FjobtzgWYAIrch1

കരിയറിന്‍റെ അവസാനകാലത്ത് എല്ലാവരില്‍ നിന്നും മാനസികമായ തളര്‍ത്തല്‍ നേരിട്ടാണ് റൊണാള്‍ഡോയുടെ ഈ ലോകകപ്പിനു അവസാനം. യോഗ്യത നേടിയെടുക്കാന്‍ അയാള്‍ വേണ്ടി വന്നപ്പോള്‍ അവസാന നിമിഷം അദ്ദേഹത്തെ ബെഞ്ചിലൊതുക്കി. ഒടുവില്‍ ഒരു ഗോളിനായി വേണ്ടി വന്നപ്പോള്‍ രണ്ടാം പകുതിയില്‍ റൊണാള്‍ഡോയോ തേടിയെത്തി. കാവ്യനീതി

എന്തൊക്കെയായാലും റൊണാള്‍ഡോ കണ്ണീര് വീണ് പോവേണ്ട താരമായിരുന്നില്ല.

Scroll to Top