ലോകകപ്പ് തോല്‍വിക്ക് പിന്നാലെ പോര്‍ച്ചുഗല്‍ പരിശീലകന്‍ പുറത്ത്. പുതിയ കോച്ച് ഉടന്‍ തന്നെ

ഖത്തര്‍ ലോകകപ്പിലെ തോല്‍വിക്ക് പിന്നാലെ പോര്‍ച്ചുല്‍ കോച്ച് സാന്‍റോസിന്‍റെ സ്ഥാനം നഷ്ടമായി. ക്വാര്‍ട്ടര്‍ ഫൈനലില്‍ മൊറോക്കയോട് തോറ്റാണ് പോര്‍ച്ചുഗല്‍ പുറത്തായത്. നോക്കൗട്ട് മത്സരങ്ങളില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ബെഞ്ചില്‍ ഇരുത്തിയത് ഏറെ വിവാദമായിരുന്നു.

ronaldo portugal last wc match

2014 ല്‍ ടീമിന്‍റെ പരിശീലക സ്ഥാനത്ത് എത്തിയ സാന്‍റോസ് 2016 യൂറോയിലും 2019 നേഷന്‍ ലീഗിലും ടീമിനെ കിരീടത്തിലേക്ക് നയിച്ചിരുന്നു. ടീമിനായി സേവനം നല്‍കിയ പരിശീലകന് നന്ദി അറിയിക്കുകയും പുതിയ ഘട്ടം ആരംഭിക്കാന്‍ സമയമായി എന്നും പ്രസ്താവനയിറക്കി.

വരും ദിവസങ്ങളില്‍ പുതിയ പരിശീലനെ നിയമിക്കും എന്നാണ് സൂചനകള്‍. പോര്‍ച്ചുഗല്‍കാരന്‍ തന്നെയായ ജോസ് മൗറീഞ്ഞോയാണ് എത്താന്‍ സാധ്യത. നിലവില്‍ റോമയെ പരിശീലിപ്പിക്കുന്ന മൗറീഞ്ഞോക്ക് ഒരേ സമയം പോര്‍ച്ചുഗലിനെയും – ക്ലബിനെയും പരിശീലിപ്പിക്കാമെന്ന ഓഫറാണ് നല്‍കിയിരിക്കുന്നത്.