ഇന്ത്യക്ക് ഇംഗ്ലണ്ടിന്റെ ബാസ്ബോൾ ശൈലി ചേരില്ല; ദിനേശ് കാർത്തിക്

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്കായി ടോപ്പ് ഓഡര്‍ നിരാശപ്പെടുത്തിയിരുന്നു. നായകൻ രാഹുൽ (22) യുവ താരം ശുബ്മാൻ ഗിൽ (20) വിരാട് കോഹ്ലി (1) എന്നിവർ ചെറിയ സ്കോറില്‍ പുറത്തായി.


മത്സരം തുടങ്ങുന്നതിന് മുൻപ് ഇന്ത്യ ആക്രമണ ക്രിക്കറ്റ് ആയിരിക്കും കളിക്കുക എന്ന് നായകൻ രാഹുൽ പറഞ്ഞിരുന്നു. എന്നാൽ ഈ ശൈലി ഇന്ത്യക്ക് ക്ലിക്കായില്ല. മോശം ഷോട്ടുകൾ കളിച്ചായിരുന്നു ഇന്ത്യൻ താരങ്ങളിൽ മിക്കവരും പുറത്തായത്. സ്കോർ ഉയർത്തുവാൻ ആരും പിടിച്ച് നിന്ന് ബാറ്റ് ചെയ്യാൻ ശ്രമിച്ചില്ല. ഭാഗ്യത്തിൻ്റെ തുണയും ബംഗ്ലാദേശ് വരുത്തിയ ഫീൽഡിങ് പിഴവുകളും ഇല്ലാതിരുന്നെങ്കിൽ ഇന്ത്യ ആദ്യ ദിവസം തന്നെ ഓൾ ഔട്ട് ആകുമായിരുന്നു. ഇപ്പോഴിതാ ഈ ശൈലി ഇന്ത്യക്ക് പറ്റില്ല എന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ താരം ദിനേഷ് കാർത്തിക്.

images 2022 12 15T122548.260

“മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കുന്ന വിക്കറ്റ് ആണ് ഇന്ത്യക്ക് ഉള്ളത്. ബാസ്ബോൾ ക്രിക്കറ്റ് ഇപ്പോൾ ഇന്ത്യ കളിക്കേണ്ടതില്ല എന്നാണ് എനിക്ക് തോന്നുന്നത്. ഇത് നമ്മുടെ ഡിഎൻഎയിലുള്ളതല്ല. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് മുന്നിൽ കണ്ടാണ് നായകൻ രാഹുൽ ആക്രമണ ക്രിക്കറ്റ് കളിക്കും എന്ന് പറഞ്ഞത്. എന്നാൽ ഈ പിച്ച് സ്ലോയാണ്. അതുകൊണ്ടു തന്നെ അത്തരം ആക്രമണത്തിന് മുതിരരുത്. നിങ്ങൾ ആഗ്രഹിക്കുന്നത് 4.45 റൺറേറ്റിൽ റൺസ് ഉയർത്താൻ ആണെങ്കിൽ അത്തരം ശൈലിയിൽ കളിക്കുന്നവരെ ടീമിൽ ഉൾപ്പെടുത്തണം. അതിന് ഉദാഹരണം പന്ത് ആണ്. അവൻ 46 റൺസ് നേടിയത് വളരെ വേഗത്തിലാണ്. കാരണം അവന് ആക്രമണ ശൈലിയുണ്ട്.

images 2022 12 15T122514.932

ഇംഗ്ലണ്ടിനെപ്പോലെ ബാസ്ബോൾ ഇന്ത്യക്ക് കളിക്കണമെങ്കിൽ താരങ്ങളുടെ ചിന്തകളിൽ മാറ്റം വരണം. ബാസ്ബോൾ ക്രിക്കറ്റ് കളിക്കുവാൻ ഇന്ത്യക്ക് താരങ്ങൾ ഇല്ല എന്നല്ല കരുതുന്നത്. മൂന്ന് ഫോർമാറ്റുകളിലും കളിച്ച് മികവ് കാട്ടിയ അഞ്ച് പേരാണ് ടെസ്റ്റിലെ 8 ബാറ്റ്സ്മാൻമാരിൽ ഉള്ളത്. അതുകൊണ്ടുതന്നെ അവരെ സംബന്ധിച്ച് പ്രയാസമുള്ള കാര്യമല്ല 80-85 സ്ട്രൈക്ക് റേറ്റിൽ കളിക്കുന്നത്. മുഖ്യ കാര്യം മാനസിക നില മാറുന്നതിലാണ്. ഒരു തെറ്റ് പറ്റിയാൽ അത് തിരുത്താൻ സാധിക്കണം. അതുപോലെതന്നെ ഒരേ താളത്തിൽ ബാറ്റ് ചെയ്യാനും സാധിക്കണം.”- കാർത്തിക് പറഞ്ഞു.