ആയ കാലത്തെ മെസ്സിയുടെ ബൂട്ട് കെട്ടാൻ പോലും എംബാപ്പക്ക് യോഗ്യത ഇല്ല എന്ന് മുൻ താരം.

images 2022 12 16T103903.442

ഇത്തവണത്തെ ഖത്തർ ലോകകപ്പിൽ യുവ താരം കൈലിയൻ എംബാപ്പയും ലയണൽ മെസ്സിയും നേർക്കുനേർ വരികയാണ്. ഫ്രഞ്ച് സൂപ്പർ ക്ലബ് ആയ പി.എസ്.ജിയിലെ സഹതാരങ്ങളാണ് ഇരുവരും. അതുകൊണ്ടു തന്നെ ഇരുവരും എതിരാളികളായി വരുമ്പോൾ പ്രത്യേകത ഏറെയാണ്.

ഈ ഞായറാഴ്ച ഇന്ത്യൻ സമയം 8.30നാണ് ഫൈനൽ പോരാട്ടം. ഇരു താരങ്ങളും ലോകകപ്പിൽ തകർപ്പൻ ഫോമിലാണ്. 5 ഗോളുകൾ വീതം നേടി ഇരുവരും ഈ ലോകകപ്പിൽ കൂടുതൽ ഗോൾ നേടിയവരുടെ പട്ടികയിൽ മുന്നിലുണ്ട്. ഇപ്പോഴിതാ മുൻ ചെൽസി താരം ഡാമിയൻ ഡഫ് പറഞ്ഞ വാക്കുകളാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്.

images 2022 12 16T103921.983

“എക്കാലത്തെയും മികച്ച താരമാണ് ലയണൽ മെസ്സി. നല്ല കാലത്തുള്ള ലയണൽ മെസ്സിയുടെ ബൂട്ട് കെട്ടാൻ പോലും എംബാപ്പക്ക് കഴിയില്ല. അത്രയും മികച്ച താരമാണ് ലയണൽ മെസ്സി.

images 2022 12 16T103910.008

മെസ്സിയുടെ ഏറ്റവും മികച്ച പതിപ്പ് 23,24,25 വയസ്സ് ഉള്ളപ്പോൾ ആയിരുന്നു. ആ സമയത്തെ മെസ്സിയുടെ ബൂട്ട് കെട്ടാൻ എംബാപ്പക്ക് സാധിക്കില്ല.”- ഡഫ് പറഞ്ഞു. കഴിഞ്ഞ ദിവസം ഫ്രഞ്ച് യുവ മിഡ്ഫീൽഡർ ചൗമെനി ലോകത്തെ മികച്ച താരം എംബാപ്പെ ആണെന്നും മെസ്സി അല്ല എന്നും പറഞ്ഞിരുന്നു

Scroll to Top