ലോകകപ്പ് നേടിയതിനു പിന്നാലെ ഡ്രസിങ്ങ് റൂം ആഘോഷത്തിനിടയില്‍ ഫ്രാന്‍സ് താരം എംബാപ്പയെ പരിഹസിച്ച് അര്‍ജന്‍റീനന്‍ ഗോള്‍കീപ്പര്‍ എമി മാര്‍ട്ടിനെസ്. എംബാപ്പെയ്ക്ക് വേണ്ടി ഒരു നിമിഷം മൗനം ആചരിക്കാമെന്നായിരുന്നു വിജയാഘോഷത്തിനിടെ താരം പറഞ്ഞത്. ഇതിനു മുന്‍പ് മത്സരം പരാജയപ്പെട്ട എംബാപ്പയെ എമി മാര്‍ട്ടിനെസ് ആശ്വസിപ്പിച്ചിരുന്നു.
മത്സരത്തിനു മുന്നോടിയായി എംബാപ്പയെ വിമര്‍ശിച്ച് മാര്‍ട്ടിനെസ് എത്തിയിരുന്നു. യൂറോപ്യന്‍ ടീമുകളാണ് നിലവാരത്തിലുള്ള മത്സരങ്ങള്‍ കളിക്കാറുള്ളതെന്ന് എംബാപ്പെ നേരത്തെ പറഞ്ഞിരുന്നു. ഇതിന് മറുപടിയായി എംബാപ്പെയ്ക്ക് ഫുട്ബോളിനെക്കുറിച്ച് വേണ്ടത്ര അറിവില്ലെന്നാണ് അര്‍ജന്‍റീനന്‍ താരം തിരിച്ചടിച്ചത്.
മത്സരത്തില്‍ ഹാട്രിക്കും ഷൂട്ടൗട്ടിലെ ആദ്യ പെനാല്‍റ്റിയും എംബാപ്പെ എമി മാര്‍ട്ടിനെസിനെതിരെ അടിച്ചിരുന്നു.
ലോകകപ്പിലെ മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ പുരസ്‌കാരം സ്വീകരിച്ചതിന് പിന്നാലെ മാര്‍ട്ടിനെസ് അശ്ലീല അംഗ്യം കാണിച്ചതും വിവാദമായിരുന്നു. പുരസ്‌കാരം സ്വീകരിച്ച ശേഷം തന്റെ ടീമിന്റെ അടുത്തേക്ക് നീങ്ങുമ്പോഴാണ് ലഭിച്ച പുരസ്‌കാരം വച്ച് മാര്‍ട്ടിനെസ് അശ്ലീല അംഗ്യം കാണിച്ചത്.