വൈറലായി മെസ്സിയുടെ മേശപ്പുറത്തെ ആനന്ദ നൃത്തം.

ഇന്നലെയായിരുന്നു ലോകകപ്പിലെ അർജൻ്റീന ഫ്രാൻസ് കലാശ പോരാട്ടം. മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ഫ്രാൻസിനെ പരാജയപ്പെടുത്തി അർജൻ്റീന ലോകകപ്പ് കിരീടം നേടി. കളിയുടെ മുഴുവൻ സമയവും ഇരുടീമുകളും ഗോളുകൾ വീതം നേടി. സമനിലയെ തുടര്‍ന്ന് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിലാണ് അർജൻ്റീന നിലവിലെ ചാമ്പ്യന്മാരെ പരാജയപ്പെടുത്തി കനകക്കിരീടത്തിൽ മുത്തമിട്ടത്.


അർജൻ്റീനക്ക് വേണ്ടി നായകൻ ലയണൽ മെസ്സി ഇരട്ട ഗോളും ഡി മരിയ ഒരു ഗോളും നേടിയപ്പോൾ ഫ്രാൻസിനുവേണ്ടി യുവ താരം കിലിയൻ എംബാപ്പെ ഹാട്രിക് നേടി. ഈ അടുത്ത കാലത്തൊന്നും കാണാത്ത ആവേശം നിറഞ്ഞ തകർപ്പൻ ലോക ഫൈനലിന് ആയിരുന്നു ഇന്നലെ ഖത്തർ ലോകകപ്പ് സാക്ഷ്യം വഹിച്ചത്. ലോകകപ്പിലെ അർജൻ്റീനയുടെ മൂന്നാം കിരീടമാണിത്.

ഫുട്ബോളിലെ മറ്റ് എല്ലാ നേട്ടങ്ങളും സ്വന്തമാക്കിയ മെസ്സിക്ക് അവശേഷിച്ചിരുന്നത് ഈ ലോകകപ്പ് മാത്രമായിരുന്നു. ലോക കിരീടം കൂടെ നേടിയപ്പോൾ താരത്തിന്റെ കരിയർ സമ്പൂർണ്ണമായി. ഇപ്പോഴിതാ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ തേടുന്നത് താരത്തിന്റെ വിജയാഘോഷമാണ്. ഡ്രസ്സിംഗ് റൂമിലെ മേശക്ക് മുകളിൽ കയറി സന്തോഷം കൊണ്ട് തുള്ളിച്ചാടുന്ന മെസ്സിയുടെ വീഡിയോ ആണ് സാമൂഹ്യ
മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

images 2022 12 19T014724.090 2

ലോക കിരീടം നേടിയതോടെ താൻ ഇപ്പോൾ അർജൻ്റീന ഫുട്ബോൾ ടീമിൽ നിന്നും വിരമിക്കില്ല എന്ന് താരം പ്രഖ്യാപിച്ചു. തനിക്ക് കുറേക്കാലം കൂടെ ചാമ്പ്യനായി കളിക്കണം എന്നാണ് താരം പറഞ്ഞത്. വർഷങ്ങളായി താൻ സ്വപ്നം കണ്ട നിമിഷമാണ് ഇതെന്ന് തനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല എന്നും മെസ്സി പറഞ്ഞു. ഈ വിജയം ദൈവം തനിക്ക് സമ്മാനിക്കുമെന്ന് ആത്മവിശ്വാസം തനിക്കുണ്ടായിരുന്നു എന്നും മെസ്സി കൂട്ടിച്ചേർത്തു.