ഈ ഞായറാഴ്ചയാണ് ലോകകപ്പിലെ ഫൈനൽ പോരാട്ടം. കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരായ ഫ്രാൻസ് 2014ലെ ഫൈനലിസ്റ്റുകൾ ആയ അർജൻ്റീനയെ ആണ് നേരിടുന്നത്. രാത്രി ഇന്ത്യൻ സമയം 8.30ന് ലുസൈൽ സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം. ഏറെ പ്രതീക്ഷയോടെയാണ് ഇരു ടീമുകളുടെയും ആരാധകർ മത്സരത്തെ നോക്കിക്കാണുന്നത്.
ഇപ്പോഴിതാ ഞായറാഴ്ച നടക്കുന്ന ഫൈനലിൽ അർജൻ്റീന സൂപ്പർതാരം ലയണൽ മെസ്സിയെ ഫ്രാൻസിന് തടയാൻ കഴിയില്ല എന്ന് പറഞ്ഞുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഫ്രാൻസ് ഇൻ്റർനാഷണൽ ഗെയിൽ ക്ലിച്ചി. ഈ ഫൈനൽ ലോകകപ്പിലെ തന്റെ അവസാന മത്സരം ആയിരിക്കുമെന്ന് മെസ്സി ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ടു തന്നെ ഫുട്ബോളിലെ എല്ലാ നേട്ടങ്ങളും സ്വന്തമാക്കിയ മെസ്സിക്ക് അവശേഷിക്കുന്ന നേട്ടമായ ലോകകപ്പ് നൽകി മികച്ച യാത്രയയപ്പ് നൽകാൻ ആയിരിക്കും അർജൻ്റീന ശ്രമിക്കുക.
“ഫ്രാൻസിലെ ഏറ്റവും വലിയ ഭീഷണി മികച്ച ഫോമിലുള്ള മെസ്സി ആയിരിക്കും എന്ന് വ്യക്തമായും അറിയാം. നാല് വർഷങ്ങൾക്ക് മുൻപ് റഷ്യൻ ലോകകപ്പിൽ റൗണ്ട് ഓഫ് 16 വിജയത്തിൽ മെസ്സിയെ പിടിച്ചു കെട്ടാനുള്ള ഒരു പദ്ധതി മാനേജർ ദിദിയർ ദേഷാംപ്സ് ആവിഷ്കരിച്ചത് പോലെ ഒരു പുതിയ പദ്ധതി ഇത്തവണ നടത്തേണ്ടിവരും. എന്നാലും മെസ്സിയെ തടയാൻ ഏതെങ്കിലും ഒരു പദ്ധതിക്ക് സാധിക്കും എന്ന് തോന്നുന്നില്ല. ഫ്രാൻസിന് മെസ്സിക്കെതിരെ എന്തെങ്കിലും പ്ലാൻ ഉള്ളതായി എനിക്ക് തോന്നുന്നില്ല.
മെസ്സിക്കെതിരെ ഒന്നും ആസൂത്രണം ചെയ്യാൻ കഴിയില്ല. കാരണം മെസ്സി മികച്ച ഫോമിൽ ആണെങ്കിൽ അദ്ദേഹത്തെ തടയാൻ സാധിക്കില്ല. തുടക്കം മുതൽ ഈ ലോകകപ്പിൽ അദ്ദേഹം തകർപ്പൻ ഫോമിലാണ്. അവനെ തടയാൻ ഫ്രാൻസിന് സാധിക്കില്ല.”- മുൻ ഫ്രഞ്ച് താരം പറഞ്ഞു. ഈ ലോകകപ്പിൽ ഇതുവരെയും അഞ്ചു ഗോളുകളും മൂന്ന് അസിസ്റ്റുകളും മെസ്സി നേടി കഴിഞ്ഞു. അർജൻ്റീനയെ ഫൈനലിൽ എത്തിച്ചതിൽ മുഖ്യപങ്കും മെസ്സിയുടെതാണ്.