അർജൻ്റീനൻ പരിശീലന ക്യാമ്പിൽ തകർപ്പൻ ഗോളടിച്ച് അഗ്യൂറോ, തൻ്റെ പ്രിയ കൂട്ടുകാരനൊപ്പം റൂം ഷെയർ ചെയ്തു മെസ്സി.

ഖത്തർ ലോകകപ്പ് ഫൈനലിന് ഇനി അവശേഷിക്കുന്നത് ആകെ ഒരു ദിവസം മാത്രമാണ്. ശക്തമായ ഫൈനലിൽ ഇത്തവണത്തെ കോപ്പ അമേരിക്ക ജേതാക്കളായ അർജൻ്റീനയും നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസും ഏറ്റുമുട്ടും. ഇരു ടീമുകളും അതിശക്തരായതിനാൽ മത്സരത്തിന്റെ ഫലം പ്രവചിക്കുക എന്നത് അസാധ്യമാണ്.

കലാശ പോരാട്ടത്തിന് മുൻപായി ഇരു ടീമുകളും അതിശക്തമായ പരിശീലനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ അർജൻ്റീനയുടെ പരിശീലന സെക്ഷനുകളിൽ ഒരു അതിഥി അവർക്ക് ഉണ്ടായിരുന്നു. അവരുടെ മുൻ താരമായ സെർജിയോ അഗ്യൂറോ ആയിരുന്നു പരിശീലന സെക്ഷനിൽ പങ്കെടുത്തത്.

images 2022 12 17T115623.440

ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത് പരിശീലന സെക്ഷനിൽ അദ്ദേഹം ഒരു തകർപ്പൻ ഷോട്ടിലൂടെ നേടിയ ഒരു ഗോൾ വീഡിയോ ആണ്. മാത്രമല്ല തന്റെ റൂം ആരുമായും മെസ്സി പങ്കുവെച്ചിരുന്നില്ല. ഇപ്പോഴിതാ അഗ്യൂറോയുമായി മെസ്സി റൂം ഷെയർ ചെയ്തിട്ടുണ്ട് എന്ന വാർത്തയാണ് അർജൻ്റീനൻ മാധ്യമമായ ടി.വൈ.സി സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നത്.

അതുമാത്രമല്ല ടീമിൽ നിന്നും ഒഴിവാക്കപ്പെട്ട താരങ്ങളെ അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ ഫൈനൽ മത്സരത്തിന് മുൻപായി ക്യാമ്പിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ജിയോവാനി ലോ സെൽസോ, യോക്കിന് കൊറേയ, നിക്കോളാസ് ഗോൺസാലസ് എന്നിവരെയാണ് ക്ഷണിച്ചിട്ടുള്ളത്. ഇതിൽ ലോ സെൽസോ നേരത്തെ തന്നെ ഖത്തറിൽ എത്തിയിട്ടുണ്ടായിരുന്നു.