അവൻ അടുത്ത ലോകകപ്പിലും ടീമിനെ നയിക്കും, 50 വയസ്സുവരെ അവൻ കളിക്കും; മെസ്സിയെക്കുറിച്ച് അർജൻ്റീന ഗോൾകീപ്പർ.

images 2022 12 16T121216.906

ആവേശകരമായ ഖത്തർ ലോകകപ്പ് ഫൈനൽ ഈ ഞായറാഴ്ച ലുസൈൽ സ്റ്റേഡിയത്തിൽ വച്ച് അരങ്ങേറുകയാണ്. മത്സരത്തിൽ കോപ്പ അമേരിക്ക ജേതാക്കളായ അർജൻ്റീനയും നിലവിലെ ലോകകപ്പ് ജേതാക്കളായ ഫ്രാൻസും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ഇന്ത്യൻ സമയം രാത്രി 8:30നാണ് ലോകകപ്പ് കലാശ പോരാട്ടം. ഇരു ടീമുകളും മികച്ച ഫോമിൽ ആയതിനാൽ ആര് വിജയിക്കും എന്ന കാര്യം പ്രവചിക്കാൻ സാധിക്കില്ല.

36 വർഷങ്ങൾക്ക് ശേഷം ആദ്യ ലോക കിരീടം ലക്ഷ്യമിട്ട് ആയിരിക്കും അർജൻ്റീന ഇറങ്ങുക. അതേസമയം നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ് കിരീടം നിലനിർത്തുവാൻ ഇറങ്ങുമ്പോൾ മത്സരം അതിശക്തമാകും എന്ന കാര്യം ഉറപ്പാണ്. ഇത് തന്റെ അവസാന ലോകകപ്പ് മത്സരം ആയിരിക്കും എന്ന് അർജൻ്റീന നായകൻ ലയണൽ മെസ്സി ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. നാല് വർഷം കഴിഞ്ഞ് വരുന്ന അടുത്ത ലോകകപ്പിൽ കളിക്കാൻ സാധിക്കുന്ന കാര്യം ഉറപ്പില്ല എന്നതുകൊണ്ടാണ് മെസ്സി ഇക്കാര്യം തുറന്നു പറഞ്ഞത്. ഇപ്പോഴിതാ അടുത്ത ലോകകപ്പിലും മെസ്സി തങ്ങളെ നയിക്കും എന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് അർജൻ്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ്.

images 2022 12 16T121209.351

“50 വയസ്സുവരെ മെസ്സിക്ക് എന്നെ സംബന്ധിച്ചിടത്തോളം കളിക്കാൻ കഴിയും. കളിക്കളത്തിൽ അത്രയും മികവ് അവൻ കാണിക്കുന്നുണ്ട്. എല്ലാം വളരെ അനായാസം ആയിട്ട് തോന്നിപ്പിക്കുകയാണ് മെസ്സി ചെയ്യുന്നത്. ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം അതാണ്. അതുപോലെ തന്നെയാണ് എത്ര നന്നായിട്ടാണ് താരം പന്ത് കിക്ക് ചെയ്യുന്നു എന്നത്. പന്ത് വെച്ചതിനു ശേഷം നിങ്ങളെ നോക്കി ടോപ്പ് കോർണറിലേക്ക് മെസ്സി അത് എത്തിക്കുന്നു. അത് അവിടെ എത്തിയില്ലെങ്കിൽ പോസ്റ്റിലോ ക്രോസ് ബാറിലോ ആയിരിക്കും തട്ടുന്നത്.”- മാർട്ടിനസ് പറഞ്ഞു.






നിലവിലെ ലോകകപ്പിൽ തകർപ്പൻ പ്രകടനമാണ് ലയണൽ മെസ്സി കാഴ്ച വച്ചുകൊണ്ടിരിക്കുന്നത്. 5 ഗോളുകളും മൂന്ന് അസിസ്റ്റുകളും മെസ്സി ഈ ലോകകപ്പിൽ ഇതുവരെ നേടിക്കഴിഞ്ഞു. കരിയറിൽ തനിക്ക് ലഭിക്കാവുന്ന ഒട്ടുമിക്ക ട്രോഫികളും മെസ്സി നേടിയിട്ടുണ്ട്. എന്നാൽ ലോക കിരീടം ഇതുവരെ താരത്തിന്റെ കയ്യിൽ എത്തിയിട്ടില്ല. അതുകൊണ്ടുതന്നെ കരിയറിലെ ഈ അവസാന സമയത്ത് ലഭിച്ച ഈ സുവർണ്ണ അവസരം മികച്ച രീതിയിൽ മുതലാക്കാൻ ആയിരിക്കും മെസ്സിയും അർജൻ്റീനയും ശ്രമിക്കുന്നത്.

Scroll to Top