ഖത്തർ ലോകകപ്പിലെ കലാശ പോരാട്ടത്തിൽ യൂറോപ്പ്യൻ വമ്പൻമാരായ ഫ്രാൻസും ലാറ്റിനമേരിക്കൻ ശക്തികളായ അർജൻ്റീനയും ഏറ്റുമുട്ടും. ഞായറാഴ്ച രാത്രി 8:30ന് ലുസൈൽ സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം. സെമിഫൈനലിൽ അർജൻ്റീന ക്രൊയേഷ്യയെയും,ഫ്രാൻസ് മൊറോക്കോയേയും പരാജയപ്പെടുത്തിയാണ് കലാശ പോരാട്ടത്തിലേക്ക് യോഗ്യത നേടിയത്.
കലാശ പോരാട്ടത്തിന് മുൻപ് കണക്കുകളിൽ മുൻതൂക്കം ആർക്കാണെന്ന് ഒന്ന് പരിശോധിക്കാം. കണക്കുകളിൽ വ്യക്തമായ മുൻതൂക്കം ഉള്ളത് അർജൻ്റീനക്കാണ്. ഇരു രാജ്യങ്ങളും ഇതിന് മുൻപ് 12 തവണയാണ് പരസ്പരം ഏറ്റുമുട്ടിയിട്ടുള്ളത്. അതിൽ 6 തവണ വിജയിക്കാൻ സാധിച്ചത് അർജൻ്റീനക്കായിരുന്നു.
12 തവണ ഏറ്റുമുട്ടിയപ്പോൾ മൂന്ന് മത്സരങ്ങൾ മാത്രമാണ് ഫ്രാൻസിന് വിജയിക്കാൻ സാധിച്ചത്. മൂന്ന് തവണ മത്സരം സമനിലയിൽ അവസാനിച്ചു. കഴിഞ്ഞ റഷ്യൻ ലോകകപ്പിൽ ഇരു രാജ്യങ്ങളും പ്രീക്വാർട്ടറിൽ നേർക്കുനേർ വന്നിരുന്നു. അന്ന് മൂന്നിനെതിരെ നാല് ഗോളുകൾക്ക് ഫ്രാൻസ് ആയിരുന്നു വിജയിച്ചത്.
കണക്കുകൾ തങ്ങൾക്ക് ഒപ്പം ആയതിനാൽ അത് വലിയ ആത്മവിശ്വാസമാണ് അർജൻ്റീനക്ക് നൽകുക. നിലവിൽ മികച്ച ഫോമിലാണ് അർജൻ്റീന. ആദ്യ മത്സരം പരാജയപ്പെട്ട് തുടങ്ങിയ ലാറ്റിൻ അമേരിക്കൻ വമ്പന്മാർ പിന്നീട് ഒരു മത്സരത്തിൽ പോലും തോറ്റിട്ടില്ല. ഫ്രാൻസും അർജൻ്റീനയും ഇതിന് മുൻപ് നേർക്ക് വന്നപ്പോൾ ഉണ്ടായ ഫലങ്ങൾ അറിയാം.
2018 (World Cup) France-Argentina 4-3
2009 (friendly) France-Argentina 0-2
2007 (friendly) France-Argentina 0-1
1986 (friendly) France-Argentina 1986
1978 (World Cup) Argentina-France 2-1
1977 (friendly) Argentina-France 0-0
1974 (friendly) France-Argentina 0-1
1972 (friendly) France-Argentina 0-0
1971 (friendly) Argentina-France 2-0
1971 (friendly) Argentina-France 3-4
1965 (friendly) France-Argentina 0-0
1930 (World Cup) Argentina-France 1-0