അര്‍ജന്‍റീനക്കെതിരെയുള്ള ഫൈനല്‍ ; സൂപ്പര്‍ താരം തിരിച്ചെത്തുന്നു. റിപ്പോര്‍ട്ടുകള്‍

france 2022

അർജന്റീനയ്‌ക്കെതിരായ ലോകകപ്പ് ഫൈനലിനു മുന്നോടിയായി ടീമിലേക്ക് തിരിച്ച് വരാന്‍ ഒരുങ്ങി ഫ്രാന്‍സ് സ്ട്രൈക്കര്‍ കരീം ബെന്‍സേമ. ടൂർണമെന്റിന്റെ തലേന്ന് ഖത്തറിൽ നടന്ന പരിശീലനത്തിനിടെ തുടയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് ലോകകപ്പിൽ നിന്നും പുറത്തായിരുന്നു.

ടൂർണമെന്റ് ആരംഭിച്ചപ്പോൾ സുഖം പ്രാപിക്കാനായി താരം മാഡ്രിഡിലേക്ക് തിരിച്ച് പോയി. “ഞാൻ എന്റെ ജീവിതത്തിൽ ഒരിക്കലും കൈവിട്ടിട്ടില്ല, പക്ഷേ ഇന്ന് രാത്രി എനിക്ക് ടീമിനെക്കുറിച്ച് ചിന്തിക്കണം, ഞാൻ എല്ലായ്പ്പോഴും ചെയ്തതുപോലെ, അതിനാൽ ഞങ്ങളുടെ ടീമിനെ ലോകകപ്പ് നേടാൻ സഹായിക്കുന്ന ഒരാൾക്ക് എന്റെ സ്ഥാനം നൽകണം” പരിക്കേറ്റതിനു ശേഷം താരം കുറിച്ചു.

benzema training

പരിക്ക് ഭേദമായ താരം കഴിഞ്ഞ ആഴ്‌ച മുതൽ ഫിറ്റ്‌നസ് പ്രശ്‌നങ്ങളൊന്നുമില്ലാതെ പരിശീലനം നടത്തുകയാണെന്നും സ്പാനിഷ് ഔട്ട്‌ലെറ്റ് മാർക്ക റിപ്പോർട്ട് ചെയ്തു. താരത്തെ ഇതുവരെ സ്ക്വാഡില്‍ നിന്നും നീക്കം ചെയ്തട്ടില്ല. അതിനാല്‍ എപ്പോള്‍ വേണമെങ്കിലും ബെന്‍സേമക്ക് ലോകകപ്പ് കളിക്കാനായെത്താം

സെമിയിൽ മൊറോക്കോയെ 2-0ന് തോൽപ്പിച്ചതിന് ശേഷം ഫ്രാൻസ് മാനേജർ ദിദിയർ ദെഷാംപ്‌സിനോട ബെൻസെമ ലോകകപ്പിലേക്ക് മടങ്ങിയെത്തിയോ എന്ന് ചോദിച്ചെങ്കിലും ഹെഡ് കോച്ച് മറുപടി നൽകില്ല. ആ ചോദ്യത്തിന് ഉത്തരം നൽകാൻ ഞാൻ ആഗ്രഹിക്കുന്നില്ല, എന്ന മറുപടിയാണ് നല്‍കിയത്.

തന്റെ കരിയറിൽ ഇതുവരെ ഫ്രാൻസിനായി 97 മത്സരങ്ങളിൽ നിന്ന് 37 ഗോളുകളാണ് ബെൻസെമ സ്കോര്‍ ചെയ്തത്.

Scroll to Top